സച്ചിന് എല്ലായ്പ്പോഴും രാഹുലിന്റെ ഹൃദയത്തിലുണ്ട്; അവര്‍ നിരന്തരം സംസാരിക്കുന്നുണ്ട്; രാഹുൽ ഗാന്ധിയുടെ ഓഫീസ്
രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധിയുടെ ഓഫീസ്. 'അദ്ദേഹം (സച്ചിന് പൈലറ്റ്) എല്ലായ്പ്പോഴും രാഹുലിന്റെ ഹൃദയത്തിലുണ്ട്. അവര്‍ നിരന്തരം സംസാരിക്കുന്നുണ്ട്. രണ്ട് പേര്‍ക്കും പരസ്പരം വലിയ ബഹുമാനമാണുള്ളത്' എന്നും രാഹുലിന്റെ ഓഫീസിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല. തിങ്കളാഴ്ച രണ്ടു ട്വീറ്റുകളാണ് രാഹുല്‍ നടത്തിയത്. കോവിഡിനെതിരായ പോരാട്ടത്തിലെ സര്‍ക്കാരിന്റെ അവകാശവാദത്തെ ചോദ്യം ചെയ്തും ലഡാക്കിലെ ചൈനീസ് കടന്നു കയറ്റവും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റുകള്‍.
അതേസമയം, സച്ചിന് പൈലറ്റിനെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം തുടരുകയാണ്. സച്ചിന് പൈലറ്റ് തിരിച്ചുവരണമെന്നും പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അഭ്യര്‍ഥിച്ചു. ചര്‍ച്ചകള്‍ക്കു വാതില്‍ തുറന്നുകിടക്കുകയാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കികഴിഞ്ഞു.
https://www.facebook.com/Malayalivartha