Widgets Magazine 

06
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

രാജ്യത്ത് ഊര്‍ജ്ജ് പ്രതിസന്ധിയുണ്ടാകില്ല;എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യമായ കല്‍ക്കരി എത്തിച്ചു നല്‍കിയിട്ടുണ്ട്; ഊര്‍ജ്ജ ക്ഷാമം ഉണ്ടാകാതിരിക്കുന്നതിനായി മാസങ്ങള്‍ക്ക് മുന്നേ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര കല്‍ക്കരി വകുപ്പ് മന്ത്രി പ്രഹ്‌ളാദ് ജോഷി

13 OCTOBER 2021 11:31 AM IST
മലയാളി വാര്‍ത്ത

രാജ്യത്ത് ഊര്‍ജ്ജ് പ്രതിസന്ധിയുണ്ടാകില്ലെന്ന ഉറപ്പുമായി കേന്ദ്ര കല്‍ക്കരി വകുപ്പ് മന്ത്രി പ്രഹ്‌ളാദ് ജോഷി. എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യമായ കല്‍ക്കരി എത്തിച്ചു നല്‍കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം ഒരു സംസ്ഥാനത്തും ഊര്‍ജ്ജ ക്ഷാമം ഉണ്ടാകാതിരിക്കുന്നതിനായി മാസങ്ങള്‍ക്ക് മുന്നേ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

സംസ്ഥാനങ്ങളിലെ ഊര്‍ജ്ജ പ്രതിസന്ധി അഭിമുഖീകരിക്കാൻ കല്‍ക്കരി നീക്കത്തിന് കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി . സംസ്ഥാനങ്ങള്‍ക്കായി പ്രതിദിനം രണ്ടു ലക്ഷം ടണ്‍ കല്‍ക്കരി നല്‍കുന്നതിനായി അടിയന്തിരമായി കോള്‍ ഇന്ത്യക്ക് സംസ്ഥാനങ്ങള്‍ നല്‍കേണ്ട കുടിശ്ശിക ഉടന്‍ നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ഇന്ത്യയില്‍ ഊര്‍ജ്ജ പ്രതിസന്ധിയുണ്ടാകില്ല. സമീപകാലത്തെ ഊര്‍ജ്ജപ്രതിസന്ധിയെ ഫലപ്രദമായി ഇന്ത്യ നേരിടുകയാണെന്നും 22 ദിവസത്തേക്കുള്ള കല്‍ക്കരി ഇന്ത്യയുടെ കരുതല്‍ ശേഖരത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കനത്ത മഴ ചില പ്രദേശത്തെ തീവണ്ടി ഗതാഗതത്തെ ബാധിച്ചിട്ടുള്ളത് മാറ്റി നിർത്തിയാൽ എല്ലാം സമയബന്ധിതമായി നടക്കുന്നതായും ജോഷി പറഞ്ഞു . കല്‍ക്കരി ഖനനവുമായി ബന്ധപ്പെട്ട് കല്‍ക്കരി മന്ത്രി പ്രഹ്ലാദ് ജോഷിയും ഊര്‍ജ്ജ മന്ത്രി ആര്‍കെ സിങ്ങും കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തുകയുണ്ടായി .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുദ്ധക്കൊതിയൻ സമാധാനത്തിലേക്ക്... റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ട്രംപ്, ട്രംപും പുടിനും തമ്മിൽ വൻ കരാറിന് നീക്കം, യുക്രെയ്ൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവിന് സൂചന  (8 minutes ago)

പുതു ചരിത്രമെഴുതി ഇന്ത്യ .....ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി കിരീടം സ്വന്തമാക്കി  (9 minutes ago)

കൊല്ലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കൊല്ലം- കോട്ടയം ട്രെയിന്‍ എറണാകുളത്തേക്ക് നീട്ടാനുള്ള തീരുമാനം റെയില്‍വേ താത്കാലികമായി മരവിപ്പിച്ചു  (30 minutes ago)

ഡോക്ടറെ കുടുക്കിയത് ഹണിട്രാപ്പോ? യുവ ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയും ലക്ഷങ്ങൾ വിലമതിക്കുന്ന വസ്തുക്കൾ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ വഴിത്തിരിവ്, നടി അതുല്യയുടെ ആസൂത്രണമെന്ന് പൊ  (37 minutes ago)

ഊരുട്ടമ്പലം ഇരട്ട കൊലപാതകം പ്രതികളെ തിരിച്ചറിഞ്ഞ് സാക്ഷി  (41 minutes ago)

ശബരിമല നട ഇന്ന് തുറക്കും...വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നട തുറന്ന് ദീപം തെളിയിക്കും  (48 minutes ago)

പോർച്ചുഗലിന്റെ ഇതിഹാസ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു... രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അവിസ്‌മരണീയമായ കരിയറിനാണ് റോണാൾഡോ വിരാമമിട്ടത്  (1 hour ago)

ക്രാഫ്റ്റ്‌സ് വില്ലേജിൽ നവംബർ 7, 8 തീയതികളിൽ അന്താരാഷ്ട്ര നൃത്തോത്സവം  (1 hour ago)

പണമിടപാടുകളിലും രഹസ്യവിവരങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഈ മാസം 09 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

എൽ ഡി എഫ് സർക്കാർ പാസാക്കിയ സ്വകാര്യ സർവ്വകലാശാല ബിൽ 2025 അസാധുവായി... രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെയാണ് ബിൽ അസാധുവായത്, പുതിയ ബിൽ ഉടനുണ്ടാകുമെന്നാണ് യു ഡി എഫ് സർക്കാർ  (2 hours ago)

ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍  (5 hours ago)

ഡിവൈഎസ്പി പരീക്ഷയില്‍ ഒന്നാം റാങ്കുകാരനായ മുന്‍ എസ്എഫ്‌ഐ നേതാവ് വധശ്രമക്കേസിലെ പ്രതി  (6 hours ago)

പണവും സ്വര്‍ണവും ലഭിക്കാത്തതിനാല്‍ വരന്‍ വിവാഹപന്തലില്‍ കയറായെ മടങ്ങി  (6 hours ago)

Malayali Vartha Recommends