Widgets Magazine
22
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കളമശ്ശേരിയിലെ ജുവലറിയിൽ ജീവനക്കാരിയുടെ നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് മോഷണം... പ്രതികൾ പിടിയിൽ


ദൈവത്തെ കൊള്ളയടിച്ചില്ലേ .... ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ വാസുവിന്‍റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി


ഒടുവില്‍ ആ കുട്ടിയും അമ്മയും സ്വയം തീര്‍ന്നു.. മകളുടെ മൃതദേഹത്തിന് പുറത്ത് അമ്മയുടെ മൃതദേഹം..സയനൈഡ് കഴിച്ചതെന്ന് കരുതുന്ന ഗ്ലാസും വീട്ടിനുള്ളില്‍നിന്ന് കണ്ടെത്തി..അവസാന മെസ്സേജ്..


പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത്... മൂന്നു പരിപാടികൾ നടക്കുന്ന കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള പ്രധാനമന്ത്രിയുടെ യാത്ര റോഡ്ഷോയാക്കി മാറ്റും.... കാൽ ലക്ഷത്തോളം പാർട്ടി പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും... പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ​ഗതാ​ഗതക്രമീകരണം ഏർപ്പെടുത്തി


  ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എൻ വാസുവിൻറെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ.... പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നൽകണമെന്നും അപ്പീലിൽ.... ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുക

ഒഡീഷയിലെ ബാലസോറില്‍ ട്രെയിന്‍ അപകടത്തില്‍ 288 ആയി....ആയിരത്തിലധികം പേര്‍ക്ക് പരുക്ക്... അപകടത്തിനു കാരണക്കാരായവര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗതാഗതം പുന: സ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചതായി റെയില്‍വേ

04 JUNE 2023 06:25 AM IST
മലയാളി വാര്‍ത്ത

ഒഡീഷയിലെ ബാലസോറില്‍ ട്രെയിന്‍ അപകടത്തില്‍ 288 പേര്‍ മരിച്ചതായി റെയില്‍വേ. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 56 പേരുടെ പരിക്ക് ഗുരുതരമാണെന്നും റെയില്‍വേ . മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഗതാഗതം പുന: സ്ഥാപിക്കാനായി നടപടികള്‍ ആരംഭിച്ചതായും റെയില്‍വേ.

ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തിനു കാരണക്കാരായവര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തസ്ഥലവും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നറിച്ച പ്രധാനമന്ത്രി, രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിക്കുകയും ചെയ്തു. ബാലസോറിലുണ്ടായ അപകടത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളും. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. അപകടത്തില്‍പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.

വേദനാജനകമായ സംഭവമാണിത്. പരുക്കേറ്റവരെ സന്ദര്‍ശിച്ചു. പരുക്കേറ്റവരുടെ ചികിത്സയില്‍ ഒരു വീഴ്ചയും വരുത്തില്ല. ഗുരുതരമായ സംഭവമാണിത്. എല്ലാ കോണുകളില്‍ നിന്നും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കും' പ്രധാനമന്ത്രി പറഞ്ഞു.വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററില്‍ അപകടസ്ഥലത്തെത്തിയ പ്രധാനമന്ത്രി, സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ക്കൊപ്പാണ് പ്രധാനമന്ത്രി ദുരന്ത സ്ഥലം സന്ദര്‍ശിച്ചത്. രക്ഷാപ്രവര്‍ത്തകരുമായും അദ്ദേഹം ആശയവിനിമയം നടത്തി.

ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞ ബെംഗളൂരു ഹൗറ (12864) സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിലേക്ക് കൊല്‍ക്കത്തയിലെ ഷാലിമാറില്‍നിന്നു ചെന്നൈ സെന്‍ട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡല്‍ എക്സ്പ്രസ് (12841) ഇടിച്ചുകയറുകയായിരുന്നു. മറിഞ്ഞുകിടന്ന കൊറമാണ്ഡല്‍ എക്സ്പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിനും ഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഘാതമിരട്ടിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 7.20നായിരുന്നു അപകടം. സംഭവിച്ചത്.

വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, റെയില്‍വേ സുരക്ഷാ സേന, ഒഡീഷ ദുരന്തനിവാരണ സേന ഉള്‍പ്പെടെയാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഉണ്ടായിരുന്നത്. അപകടകാരണം കണ്ടെത്താനായി റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം  (6 minutes ago)

സാർ...സാർ ...സഭയിൽ കത്തികയറാൻ നോക്കി വീണാ ജോർജ്ജ്.! മൈക്ക് തൂക്കി സതീശൻ അലകൽ തുടങ്ങി..!  (12 minutes ago)

പഞ്ചാബിനെ തകർത്ത് ആദ്യ വിജയം സ്വന്തമാക്കി കേരളം..  (16 minutes ago)

കളമശ്ശേരിയിലെ ജുവലറിയിൽ ജീവനക്കാരിയുടെ നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് മോഷണം... പ്രതികൾ പിടിയിൽ  (38 minutes ago)

 മുരളിയുടെ പെട്ടെന്നുള്ള വിയോഗ വാർത്ത ഞെട്ടിച്ചുവെന്ന് ചിത്ര  (51 minutes ago)

കർഷകർ കനത്ത പ്രതിസന്ധിയിൽ  (1 hour ago)

ദൈവത്തെ കൊള്ളയടിച്ചില്ലേയെന്ന് സുപ്രീംകോടതി  (1 hour ago)

ഒന്നര വയസ്സുകാരനെ കടൽഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ....  (1 hour ago)

ശിവനാരായണ ക്ഷേത്രത്തിൽ ശിങ്കാരിമേളത്തിനിടെ ആന ഇടഞ്ഞ് ....  (1 hour ago)

കടിച്ച വളർത്തുനായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു..  (2 hours ago)

ഹൈദരാബാദിൽ ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം...‌  (2 hours ago)

സ്വർണവിലയിൽ...  (2 hours ago)

3 മാസം മുമ്പ് അച്ഛന്റെ മരണം ഗ്രീമയുടെ ഭർത്താവ് അന്ന് അവിടെ എത്തി ..!സയനൈഡ് കിട്ടിയ വഴി..?! 200 പവനും തിന്ന് തീർത്തു..!!  (2 hours ago)

Thiruvananthapuram ഒടുവില്‍ ആ കുട്ടിയും അമ്മയും സ്വയം തീര്‍ന്നു;  (2 hours ago)

പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു  (2 hours ago)

Malayali Vartha Recommends