Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് 370 സീറ്റുകള്‍ വിജയിക്കുമെന്ന് പ്രധാനമന്ത്രി...

11 FEBRUARY 2024 10:58 PM IST
മലയാളി വാര്‍ത്ത

ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് 370 സീറ്റുകള്‍ വിജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് നാനൂറ് സീറ്റ് ലഭിക്കുമെന്ന് പ്രതിപക്ഷ നേതാക്കള്‍ പോലും പറയുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഓരോ ബൂത്തിലും 370 വോട്ടുകള്‍ അധികമായി പോള്‍ ചെയ്യുന്നുവെന്ന് ബിജെപി പ്രവര്‍ത്തകര്‍ ഉറപ്പാക്കണമെന്നും.

അങ്ങനെ ലക്ഷ്യം കൈവരിക്കാനാകുമെന്നും മദ്ധ്യപ്രദേശിലെ ഒരു പൊതുസമ്മേളനത്തില്‍ നരേന്ദ്ര മോദി പറഞ്ഞു.മദ്ധ്യപ്രദേശില്‍ 7,550 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 'ആഹാര്‍ അനുദന്‍ യോജന' പ്രകാരം ഏകദേശം രണ്ടു ലക്ഷത്തോളം സ്ത്രീകള്‍ക്കുള്ള പദ്ധതിയും ഇതില്‍പ്പെടും.

പദ്ധതി പ്രകാരം, പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണത്തിനായി പ്രതിമാസം 1500 രൂപ ലഭിക്കും.സംസ്ഥാനത്തെ ആദിവാസി മേഖലയില്‍ നിന്നുള്ള യുവാക്കള്‍ക്കായി പ്രവര്‍ത്തിക്കുന്ന താന്ത്യ മാമാ ഭില്‍ സര്‍വകലാശാലയുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. 170 കോടി രൂപ ചെലവില്‍ വികസിപ്പിക്കുന്ന സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനത്തിന് ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

തന്റെ സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ എത്തുമ്പോള്‍ അത് 400 സീറ്റ് നേടിക്കൊണ്ടാകണമെന്നത് നരേന്ദ്ര മോദിയുടെ സ്വപ്നമാണ്. ഇത് സംബന്ധിച്ച തയ്യാറെടുപ്പുകള്‍ ഒരു വര്‍ഷം മുമ്പ് തന്നെ ബിജെപി ആരംഭിക്കുകയും ചെയ്തിരുന്നു. ഝാബുവയിലെ 50 ഗ്രാമപഞ്ചായത്തുകള്‍ക്കായുള്ള 'നല്‍ ജല്‍ യോജന' അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും, ഇത് ഏകദേശം 11,000 വീടുകള്‍ക്ക് കുടിവെള്ളം നല്‍കും. പരിപാടിയില്‍ ഒന്നിലധികം റെയില്‍ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി മോദി നിര്‍വഹിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (1 hour ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (1 hour ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (1 hour ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (2 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (2 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (2 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (2 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (2 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (2 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (2 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (2 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (3 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (3 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (3 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (3 hours ago)

Malayali Vartha Recommends