മുംബൈ മോണോ റെയിലില്‍ ട്രെയിനുകള്‍ ഒരേ ട്രാക്കില്‍ മുഖാമുഖം: വന്‍ ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്

മുംബൈ മോണോ റെയിലില്‍ രണ്ടു ട്രെ!യിനുകള്‍ ഒരേ ട്രാക്കില്‍ ഒരേ ട്രാക്കില്‍ മുഖാമുഖം വന്നത് പരിഭ്രാന്തി പരത്തി. മുബൈയിലെ ചെംബര്‍ സ്‌റ്റേഷന് സമീപമാണ് സംഭവം നടന്നത്. ട്രാക്കിലുണ്ടായ വൈദ്യുതി തകരാറിനെത്തുടര്‍ന്ന് ചെബംര്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ മറ്റൊരു പാളത്തിലേക്ക് തെന്നി നീങ്ങുകയായിരുന്നു.
ഇതേസമയത്താണ് ആ ട്രാക്കിലൂടെ എതിര്‍ദിശയില്‍ നിന്ന് മറ്റൊരു ട്രെയിന്‍കൂടി വന്നത്. അടിയന്തരമായി ട്രെയിന്‍ നിര്‍ത്തിയതുകൊണ്ടു മാത്രമാണ് വന്‍ ദുരന്തം ഒഴിവായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതിനു പിന്നാലെ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ നിന്ന് ആളുകളെ അടിയന്തരമായി ഒഴിപ്പിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് റെയില്‍വ അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha






















