ഓണ്‍ലൈന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സാധനം ഇതാണ്

ഇന്ത്യയില്‍ ഓണ്‍ലൈന്‍ വ്യാപാരം വന്‍വളര്‍ച്ചയിലെത്തിയിരിക്കുകയാണ്. മാറുന്ന ജീവിത ശൈലികള്‍ക്കനുസരിച്ച് പുതിയ സാങ്കേതികവിദ്യകളാണ് ഇന്ന് യുവതലമുറ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ ഷോപ്പിങ്ങിനോടു ഭ്രമം കൂടി കൂടി വരികയാണ് . ഇന്റര്‍നെറ്റ് വേഗം വര്‍ധിക്കുന്നതും അതിന്റെ ഉപയോഗം വ്യാപകമാകുന്നതുമാണ് ഈ ഓണ്‍ലൈന്‍ വ്യാപാരത്തിനുള്ള പ്രധാന കാരണം.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ വിപണനം നടക്കുന്നത് ചോക്ലേറ്റിനാണെന്നു സര്‍വേകള്‍ പറയുന്നത്. ഓണ്‍ലൈന്‍ സ്ഥാപനമായ സ്വിഗി നടത്തിയ പഠനമാണ് ഇന്ത്യക്കാരുടെ ചോക്ലേറ്റ് പ്രേമം കണ്ടെത്തിയത്. ഓണ്‍ലൈന്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്ന 25 % സ്ത്രീകളും ഓര്‍ഡര്‍ ചെയ്യുന്നത് ചോക്ലേറ്റ് ആണ്.
മുംബൈ, ബംഗളുരു, ഹൈദരാബാദ് നഗരങ്ങളില്‍ ഉള്ളവരാണ് കൂടുതലായി ഓണ്‍ലൈനില്‍ ചോക്ലേറ്റുകള്‍ വാങ്ങിക്കൂട്ടുന്നത്. 18- 24 വയസ്സുള്ളവരാണ് ഓണ്‍ലൈന്‍ ചോക്ലേറ്റ് പ്രിയര്‍. രാത്രി 11 മണിക്ക് ശേഷമാണ് ഓണ്‍ലൈന്‍ ചോക്ലേറ്റ് ഓര്‍ഡര്‍ പൊടിപൊടിക്കുന്നത്. ഡെത്ത് ബൈ ചോക്ലേറ്റ്, മില്‍ക്ക് ഷേക്, ചോക്ലേറ്റ് ബ്രൗണി തുടങ്ങിയവക്ക് ആരാധകര്‍ ഏറെയാണ്.
ഓണ്‍ലൈന്‍ വ്യാപാരത്തില്‍ വിലക്കുറവാണ് ആളുകളെ ഏറെ ആകര്‍ഷിക്കുന്നത്. 'ക്യാഷ് ഓണ്‍ ഡെലിവറി' വഴി ക്രെഡിറ്റ് കാര്‍ഡ് / ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ തന്നെ ഷോപ്പിംഗ് നടത്താം എന്നതും മറ്റൊരു ഗുണമാണ്. കൊറിയര്‍ കമ്പനികളും ആയി സഹകരിച്ചു വിതരണം ചെയ്യുന്ന ഉല്‍പ്പനങ്ങള്‍ അവ കൈയ്യില്‍ ലഭിച്ചതിനു ശേഷം പണം നല്‍കിയാല്‍ മതി.
സൂപ്പര്‍സ്‌റ്റോറുകളിലും സാധാരണ കടകളിലും കാണാത്ത ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലുണ്ടെന്ന് ഉപയോക്താക്കളും പറയുന്നു. ഉത്പന്നത്തെ സംബന്ധിക്കുന്ന എല്ലാവിവരങ്ങളും ഓണ്‍ലൈനില്‍ ലഭിക്കുന്നതിനാല്‍ മികച്ചത് കണ്ടെത്താനും സാധിക്കും.
https://www.facebook.com/Malayalivartha






















