വിവാഹത്തിന് തടസം സഹോദരി... സഹോദരന്‍ ചെയ്തത്?

മാനസികരോഗിയായ സഹോദരി വിവാഹത്തിന് തടസമായതിനെ തുടര്‍ന്ന് യുവാവ് സഹോദരി കഴുത്തു ഞെരിച്ചു കൊന്നു. ബംഗളുരുവിലെ അഞ്ചെപേട്ടയിലാണ് സംഭവം. അച്ഛനും സഹോദരനുമൊപ്പം താമസിച്ചു വരികയായിരുന്നു സഹോദരി മഹാലക്ഷ്മി. മാനസിക രോഗിയായ സഹോദരിയെ സഹോദരന്‍ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ജൂണ്‍ 28ന് ഉച്ചമയക്കത്തിന് കിടന്ന മഹാലക്ഷ്മി എഴുന്നേല്‍ക്കാതെ വന്നതോടെ പിതാവ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പ് മഹാലക്ഷ്മി മരിച്ചിരുന്നു. മാനസികരോഗിയായ മഹാലക്ഷ്മി ആത്മഹത്യ ചെയ്തുവെന്നാണ് പിതാവ് നഞ്ചുണ്ടപ്പ കരുതിയത്.
എന്നാല്‍ സ്വന്തം മകന്‍ തന്നെയാണ് മകളെ കൊലപ്പെടുത്തിയതെന്ന് അധികം വൈകാതെ വ്യക്തമായി. മാനസികരോഗിയായ തന്നെ പരിചരിക്കുന്നതിന് ശിവകുമാര്‍ ജോലി ഉപേക്ഷിക്കണമെന്ന് മഹാലക്ഷ്മി ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ തന്റെ വിവാഹത്തിനടക്കം സഹോദരി തടസമാകുമെന്ന് കരുതിയാണ് ഇയാള്‍ കൊലപാതകം നടത്തിയത്.
https://www.facebook.com/Malayalivartha






















