നിരോധിച്ച ലൈംഗിക ഉപകരണങ്ങള്‍ വന്‍ തോതില്‍ ഇന്ത്യയില്‍ എത്തുന്നു;

ഇന്ത്യയില്‍ നിരോധിച്ച വസ്തുക്കള്‍ ഉള്‍പ്പെടുന്ന ആയിരക്കണക്കിന് പാഴ്‌സലുകള്‍ ഡല്‍ഹിയിലെ ഫോറിന്‍ പോസ്റ്റ് ഓഫിസില്‍ കെട്ടിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. റിമോര്‍ട്ടില്‍ നിയന്ത്രിക്കുന്ന ഹെലികോപ്റ്റര്‍, ഡ്രോണുകള്‍, നിരോധിത ലൈംഗീക ഉപകരണങ്ങള്‍ എന്നിവ വന്‍തോതില്‍ ഇന്ത്യയിലേയ്ക്ക് എത്തുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ സെക്‌സ് പാവകള്‍ ഓണ്‍ലൈന്‍ വഴി ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത് ചെന്നൈയിലാണെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഈ സഹചര്യത്തിലാണ് അനധികൃത കടത്തലുകള്‍ നടത്തുന്നത്. ഡ്രോണ്‍ പോലെയുള്ള ഉപകരണങ്ങള്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് എത്തിക്കുന്നതിന് പ്രത്യേക അനുമതി വേണം. ഇതു കൂടാതെ സെക്‌സ് സിഡികള്‍. മാസികകള്‍ എന്നിവയുടെ കടത്തലും കൂടുന്നതായി കസ്റ്റംസ് വക്താക്കള്‍ വ്യക്തമാക്കുന്നു. ചൈന, അമേരിക്ക ലണ്ടന്‍ എന്നിവിടങ്ങില്‍ നിന്ന് മയക്കുമരുന്നുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഇന്ത്യയിലേയ്ക്ക് വന്‍ തോതില്‍ എത്തുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
https://www.facebook.com/Malayalivartha






















