പാക്കിസ്താന്‍ പോസ്റ്റുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു

കാശ്മീര്‍ അതിര്‍ത്തി പ്രദേശമായ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിലുണ്ടായിരുന്ന പാക്കിസ്താന്‍ പോസ്റ്റുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു. കഴിഞ്ഞ ദിവസം പാക്കിസ്താന്‍ നടത്തിയ ബോംബാക്രമണത്തില്‍ സൈനീകനും ഭാര്യയും മരിച്ചതിനു തൊട്ടുപിന്നാലെയാണ് സൈന്യത്തിന്റെ തിരിച്ചടി.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചത്. ആക്രമണത്തില്‍ രണ്ട് പാക് സൈനികരും അഞ്ച് നാട്ടുകാരും കൊല്ലപ്പെട്ടതായി പൂഞ്ച് സീനിയര്‍ പോലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha






















