സ്വാതന്ത്ര്യദിനത്തില്‍ സന്ദേശം ഒരു മണിക്കൂറില്‍ കുടില്ലെന്ന് പ്രധാനമന്ത്രി

ഇത്തവണ സ്വാതന്ത്ര്യദിനത്തില്‍ സന്ദേശം ഒരു മണിക്കൂറില്‍ കുടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മന്‍ കീ ബാത്തിലൂടെയാണ് മോഡി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഓഗസ്റ്റ് 15ന് താന്‍ നടത്തിയ പ്രസംഗം നീണ്ടുപോയെന്ന് വ്യാപകമായി പരാതി ഉയരുകയും ചെയ്തിരുന്നു.
ഈ സാഹചര്യം കണിക്കിലെടുത്താണ് ഇത്തവണ അമ്പത് മിനിറ്റിനുള്ളില്‍ അവസാനിപ്പിക്കുന്നതെന്ന് മോഡി പറഞ്ഞു. തീവ്രവാദം, ദാരിദ്യം, ജാതിവ്യവസ്ഥ, അഴിമതി, തുടങ്ങിയവ ഇന്ത്യയില്‍ നിന്ന് തുടച്ചുനീക്കുമെന്ന് ഓരോ പൗരനും പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























