അദ്ധ്യാപകന്‍ ക്ലാസിലിരുന്ന് ഉറങ്ങി; ഫോട്ടോയെടുത്ത് വിദ്യാഭ്യാസ വകുപ്പിനയച്ച കുട്ടിയെ പോലീസ് തല്ലിച്ചതച്ചു

ക്ലാസ്സിലിരുന്ന് കൂര്‍ക്കം വലിച്ചുറങ്ങിയ അധ്യാപകന്റെ ചിത്രം പകര്‍ത്തി വിദ്യാഭ്യാസ വകുപ്പ് ഉന്നതര്‍ക്ക് അയച്ചുകൊടുത്ത പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ പോലീസ് ക്രൂരമര്‍ദ്ദനത്തിനിരയാക്കി. തെലങ്കാനയിലാണ് സംഭവം.
ക്ലാസ്സിലിരുന്ന് ഉറങ്ങിയ കണക്ക് അധ്യാപകന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥി പകര്‍ത്തി ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസര്‍ക്ക് വാട്ട്‌സ് ആപ്പിലൂടെ അയച്ചുകൊടുക്കുകയായിരുന്നു.
അടുത്ത ദിവസം ഒരുകൂട്ടം അധ്യാപകര്‍ പോലീസുമായി ബന്ധപ്പെട്ടു. സ്‌കൂള്‍ ഗ്രൗണ്ടില്‍ സുഹൃത്തുക്കളുമായി കൂള്‍ ഡ്രിങ്ക്‌സും കുടിച്ച് ഇരിക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ രണ്ട് പോലീസുകാര്‍ വന്ന് പിടിച്ച് പോസ്റ്റില്‍ കെട്ടിയിട്ട ശേഷം ലാത്തി കൊണ്ട് അടിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ കുട്ടിയ്ക്ക് ശരീരമൊട്ടാകെ പരിക്ക് പറ്റി. സ്‌കൂളില്‍ മദ്യപാനം നടത്തിയതിന് ശിക്ഷിച്ചു എന്നാണ് പോലീസും അധ്യാപകരും ഇതിന് വിശദീകരണം നല്‍കിയത്. കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha

























