സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുന്നു : എസ്ബിഐ സേവിംഗ്‌സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു

എസ്ബിഐ സേവിംഗ്‌സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു. അരശതമാനം പലിശയാണ് വെട്ടിക്കുറച്ചത്. ഒരു കോടി രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഇത് ബാധകം. 3.5 ശതമാനമാണ് പുതിയ നിരക്ക്. ഒരു കോടിക്ക് മുകളിലുളള നിക്ഷേപങ്ങള്‍ക്ക് പലിശ നാലു ശതമാനമായി തുടരും.
ബുധനാഴ്ച നടക്കാനിക്കുന്ന ആര്‍ബിഐയുടെ നയപ്രഖ്യാപനത്തില്‍ വായ്പാ നിരക്ക് കുറക്കുമെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് കരുതുന്നത്. എസ്ബിഐയെ പിന്തുടര്‍ന്ന് മറ്റുബാങ്കുകളും പലിശ കുറച്ചേക്കുമെന്ന സൂചനകളുണ്ട്.
എസ്ബിഐയുടെ തീരുമാനം സാധാരണക്കാരായ ഇടപാടുകാര്‍ക്കാണ് തിരിച്ചടിയാകുക.
https://www.facebook.com/Malayalivartha

























