സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികള്‍ നിറുത്തിവയ്ക്കണമെന്ന് സുപ്രീംകോടതി

സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികള്‍ നിറുത്തിവയ്ക്കണമെന്ന് സുപ്രീംകോടതി. ഫീസ് ഘടന സംബന്ധിച്ച ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നതുവരെ കോഴ്‌സുകളിലേക്ക് അലോട്ട്‌മെന്റ് നടത്തരുതെന്നും കോടതി വ്യക്തമാക്കി. ആഗസ്റ്റ് ഏഴിനകം ഫീസ് ഘടന സംബന്ധിച്ച അന്തിമ വിധി പുറപ്പെടുവിക്കണമെന്ന് ഹോക്കോടതിക്ക് സുപ്രീംകോടതി നിര്‍ദേശവും നല്‍കി.
സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് ഘടനയ്ക്ക് എതിരെ മൂന്ന് സ്വകാര്യ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
https://www.facebook.com/Malayalivartha

























