പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്ര തീരുമാനം; സിലിണ്ടറിന് മാസം തോറും നാലു രൂപ കൂടും

പാചക വാതക സബ്‌സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്ര തീരുമാനം. അടുത്ത വര്‍ഷം മാര്‍ച്ചോടെ സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കും. തീരുമാനം കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ലോക്‌സഭയെ അറിയിച്ചു. 2018 മാര്‍ച്ച് വരെ സിലിണ്ടറിന് മാസം തോറു നാലുരൂപ വച്ച് കൂട്ടാനാണ് കേന്ദ്ര തീരുമാനം.
അടുത്തവര്‍ഷം മാര്‍ച്ചോടെ സബ്‌സിഡി നിര്‍ത്തലാക്കാന്‍ വേണ്ടിയാണ് തീരുമാനമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ലോക്‌സഭയില്‍ വ്യക്തമാക്കി. സബ്‌സിഡിയുള്ള 14.2 കിലോ സിലിണ്ടറിന് പരമാവധി രണ്ടു രൂപ വരെ വര്‍ധിപ്പിക്കാനാണ് എണ്ണക്കമ്പനികള്‍ക്ക് ഇതുവരെ അനുമതി ഉണ്ടായിരുന്നത്. മാസാമാസം നാലു രൂപ വീതം വര്‍ധിപ്പിക്കുന്നതിലൂടെ, 2018 മാര്‍ച്ചോടെ സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കാനാണ് നടപടിയെന്നും ലോക്‌സഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് എഴുതിത്തയ്യാറാക്കി നല്‍കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി. 14.2 കിലോ സിലിണ്ടര്‍ പരമാവധി 12 എണ്ണം വരെയാണ് ഓരോ വീട്ടിലും സബ്‌സിഡി നിര!ക്കില്‍ ലഭിക്കുക.
https://www.facebook.com/Malayalivartha

























