ബംഗാളില്‍ നിന്ന് യെച്ചൂരിക്ക് പിന്‍ഗാമിയില്ല; രാജ്യസഭയിലേക്കുള്ള സിപിഐ(എം) നാമനിര്‍ദ്ദേശപത്രിക തള്ളി

രാജ്യസഭയിലേക്ക് പശ്ചിമബംഗാളില്‍ നിന്നും സിപിഐ(എം)ന് സ്ഥാനാര്‍ത്ഥിയില്ല. സിപിഐ(എം)ന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ബികാസ് രഞ്ജന്‍ ഭട്ടാചാര്യയുടെ നാമനിര്‍ദ്ദേക പത്രിക തള്ളി.
പത്രികക്കൊപ്പം വെക്കേണ്ട ഒരു സത്യവാങ്മൂലത്തിലെ പിഴവാണ് പത്രിക തള്ളാന്‍ കാരണം. ഇതോടെ സീതാറാം യെച്ചൂരിക്ക് ശേഷം പുതിയ അംഗം തെരഞ്ഞെടുക്കപ്പെടില്ലെന്ന കാര്യം തീര്‍ച്ചയായി.
കോണ്‍ഗ്രസ് പിന്തുണയില്ലാതെ ബംഗാളില്‍ നിന്ന് രാജ്യസഭയിലെത്താന്‍ കഴിയുമായിരുന്നില്ല. കോണ്‍ഗ്രസിലെ പ്രദീപ് ഭട്ടാചാര്യ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. ഒഴിവ് വരുന്ന ആറ് സ്ഥാനങ്ങളില്‍ അഞ്ചിലും ഭരണക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് വിജയം നേടും.
https://www.facebook.com/Malayalivartha

























