കൊടുംഭീകരന്‍ അബു ദുജാന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ലഷ്‌കര്‍ ഇ തൊയ്ബ തലവന്‍ അബു ദുജാന ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. പുല്‍വാമയിലെ ഹക്രിപ്പോറ ഗ്രാമത്തില്‍ ഭീകരര്‍ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സൈനിക നീക്കത്തിനൊടുവിലാണ് ദുജാന ഉള്‍പ്പെടെ മൂന്ന് പേരെ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30നാണ് സൈനികര്‍ ഇവിടം വളഞ്ഞത്.
ഗ്രാമത്തിലെ പാര്‍പ്പിട സമുച്ചയത്തില്‍ ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ സൈനികര്‍ കെട്ടിടം അഗ്‌നിക്കിരയാക്കുകയും പിന്നാലെ വെടിയുതിര്‍ക്കുകയുമായിരുന്നു. ഭീകരര്‍ തിരികെ വെടിയുതിര്‍ത്തെന്നും സൂചനകളുണ്ട്. അതേസമയം, ഭീകരരെ കൊലപ്പെടുത്തിയ വിവരം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഇതിനു ശേഷമേ ഇവരെ കൊലപ്പെടുത്തിയ വിവരം സ്ഥിരീകരിക്കുകയുള്ളു എന്നുമാണ് വിവരങ്ങള്‍.
https://www.facebook.com/Malayalivartha
























