മഅ്ദനിയുടെ യാത്ര മുടങ്ങുമോ? സുരക്ഷയ്ക്ക് കര്‍ണാടക പൊലീസ് ആവശ്യപ്പെട്ട് ലക്ഷങ്ങള്‍

പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തില്‍. സുരക്ഷയ്ക്ക് കര്‍ണാടക പൊലീസ് വന്‍തുക ആവശ്യപ്പെട്ടതോടെയാണ് യാത്ര അനിശ്ചിതത്വത്തില്‍ ആയത്. വിമാന ടിക്കറ്റ് കൂടാതെ 14,80000 രൂപയാണ് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
എസി.പി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരടക്കം 19 പേരുടെ യാത്ര, ഭക്ഷണം, താമസം എന്നിവ മഅ്ദനി വഹിക്കണം. ഇതൊക്കെ ചേര്‍ത്ത് ജി.എസ്.ടി.അടക്കമുള്ള ബില്ലാണ് മഅ്ദനിയുടെ അഭിഭാഷകന് കര്‍ണാടക പൊലീസ് നല്‍കിയിരിക്കുന്നത്. പൊലീസുകാരുടെ വിമാനയാത്ര ചിലവ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അത് കൂടി ചേരുമ്പോള്‍ ഭീമമായ തുക വരും.
എന്നാല്‍ ഇത്ര വലിയ തുക കെട്ടിവച്ച് യാത്ര നടത്താനാവില്ലെന്നാണ് മഅ്ദനിയുടെ നിലപാട്. മറ്റു കാര്യങ്ങള്‍ അഭിഭാഷകരുമായി ചേര്‍ന്ന് ആലോചിച്ചതിന് ശേഷം പറയാമെന്നും മഅ്ദനി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























