ഭര്‍ത്താവുമായുള്ള വീഡിയോ ചാറ്റിനിടെ തര്‍ക്കം...മോഡല്‍ ആത്മഹത്യ ചെയ്തു

ബംഗ്ലാദേശില്‍ ഭര്‍ത്താവിനോട് വീഡിയോ കോള്‍ ചെയ്യുന്നതിനിടെ ഭാര്യ ആത്മഹത്യ ചെയ്തു. മോഡലായ യുവതി റിസിലെ ബിന്തെയാണ് ആത്മഹത്യ ചെയ്തത്. ബന്ധുക്കളെത്തി വാതില്‍ വെട്ടിപ്പൊളിച്ച് തുറന്നാണ് ബന്ധുക്കള്‍ ഫ്‌ളാറ്റില്‍ കയറിയത്.
അകത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ റിസിലിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭര്‍ത്താവ് ഇമുറുല്‍ ഹസനുമായുള്ള തര്‍ക്കമാണ് മരണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്ക് ഒരു മകളുണ്ട്.
https://www.facebook.com/Malayalivartha
























