സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് എറണാകുളം നോര്‍ത്തില്‍ റെയില്‍ ഗതാഗതം സ്തംഭിച്ചു

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ സിഗ്‌നല്‍ സംവിധാനം തകരാറിലായതിനെ തുടര്‍ന്നു മധ്യകേരളത്തില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. ഇന്ന് പുലര്‍ച്ചെ 5.25ന് പുറപ്പെടേണ്ട ഗുരുവായൂര്‍തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ സ്‌റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ്.
ട്രെയിനുകളുടെ ദിശ നിര്‍ണയിക്കുന്ന പോയിന്റ് സംവിധാനം തകരാറിലായതാണ് ട്രെയിന്‍ ഗതാഗതം തടസപ്പെടാന്‍ കാരണം. ട്രെയിനുകള്‍ ഒരു മണിക്കൂറിലേറെ വൈകിയതോടെ യാത്രക്കാര്‍ വലഞ്ഞിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























