ഖേല്‍ രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും; കേരളത്തില്‍ നിന്ന് നീന്തല്‍ താരം സാജന്‍ പ്രകാശ് സാധ്യത പട്ടികയില്‍

കായിക ബഹുമതികളായ ഖേല്‍ രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ ഇന്ന് പ്രഖാപിക്കും. കേരളത്തില്‍ നിന്ന് നീന്തല്‍ താരം സാജന്‍ പ്രകാശ് മാത്രമാണ് സാധ്യതാ പട്ടികയില്‍ ഇടം പിടിച്ചത്.
പരമോന്നത കായിക ബഹുമതിയായ ഖേല്‍ രത്‌നയുടെ സാധ്യത പട്ടികയില്‍ ഏഴ് പേരാണുളളത്. പാരാലിംപിക്‌സ് താരം മാരിയപ്പന്‍, മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്, ബോക്‌സിങ് താരം മനോജ്കുമാര്‍ എന്നിവരും പട്ടികയില്‍ ഉള്‍പെടുന്നു.
ക്രിക്കറ്റ് താരങ്ങളായ ഹര്‍മന്‍പ്രീത് കൗര്‍, ചേതേശ്വര്‍ പൂജാര, അത്‌ലറ്റുകളായ കുശ്ബീര്‍ കൗര്‍, ആരോക്ക്യ രാജ്, വോലിബോള്‍ താരം വൈ സുബ്ബറാവു, ഷൂട്ടിങ്താരം അയോണിക പോള്‍ തുടങ്ങി 82 പേര്‍ അര്‍ജുന അവാര്‍ഡ് സാധ്യത പട്ടികയിലുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ ഇത്തവണ ആരുടെയും

പേര് ദേശീയ കായിക പുരസ്‌കാരങ്ങള്‍ക്ക് ശുപാര്‍ശ ചെയ്തിരുന്നില്ല. 2014ല്‍ അഞ്ച് കായിക താരങ്ങള്‍ക്ക് അര്‍ജുന ലഭിച്ചിരുന്നു. ജസ്റ്റിസ് സി കെ താക്കൂര്‍ അദ്ധ്യക്ഷനായ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. 
ഒളിംപ്യന്‍ പി ടി ഉഷയും ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗും പുരസ്‌കാര നിര്‍ണയ സമിതിയില്‍ അംഗങ്ങളാണ്.
https://www.facebook.com/Malayalivartha

























