"ആൾ പാസ്സ് നയം" തിരുത്താനുള്ള നിർദേശത്തിനു കേന്ദ്രസർക്കാർ അനുമതി നൽകി.

എട്ടാം ക്ലാസുവരെ തട്ടിമുട്ടി എങ്ങനെയെങ്കിലുമൊക്കെ രക്ഷപ്പെടാമെന്ന് ഇനി കരുതേണ്ട. മര്യാദയ്ക്കു പഠിച്ചില്ലെങ്കിൽ അഞ്ചിലും എട്ടിലും തോറ്റിരിക്കേണ്ടി വരും.എട്ടാം ക്ലാസുവരെ എല്ലാ കുട്ടികളെയും ജയിപ്പിക്കുക എന്ന നയം തിരുത്താനുള്ള നിർദേശത്തിനു കേന്ദ്രസർക്കാർ അനുമതി നൽകി. നിലവാരമില്ലാത്ത വിദ്യാർഥികളെ അഞ്ചിലും എട്ടിലും തോൽപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകുന്നതിനായി ബന്ധപ്പെട്ട ചട്ടത്തിൽ ഭേദഗതി വരുത്തും. എന്നാൽ, തോൽപിക്കുന്നതിനു മുൻപു വിദ്യാർഥികൾക്ക് ഒരുവട്ടം കൂടി പരീക്ഷയെഴുതാൻ അവസരമുണ്ടാകും.വിദ്യാഭ്യാസാവകാശ നിയമപ്രകാരം ഇപ്പോൾ എട്ടാം ക്ലാസുവരെ എല്ലാ കുട്ടികളും സ്വാഭാവികമായും ജയിച്ചുകയറും. 2010ൽ നിലവിൽ വന്ന വിദ്യാഭ്യാസാവകാശ നിയമത്തിന്റെ പ്രധാന ഘടകങ്ങളിലൊന്ന് ഇതായിരുന്നു. എന്നാൽ, ഇതു കുട്ടികളുടെ നിലവാരം കുറച്ചതായി വിലയിരുത്തലുണ്ടായതിനാലാണു മാറ്റം കൊണ്ടുവരുന്നത്.
https://www.facebook.com/Malayalivartha

























