ഹാദിയ കേസുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും ഹാജരാക്കണമെന്ന് സുപ്രീംകോടതി

ഹാദിയ കേസുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും ഒരാഴ്ചക്കകം ഹാജരാക്കണമെന്ന് സുപ്രീംകോടതി. കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ സംഘത്തിനാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഹാദിയ വീട്ടുതടങ്കലിലാണെന്ന പരാതിയില്‍ പിതാവിന് നോട്ടീസ് അയക്കാനും ഉത്തരവിട്ടിട്ടുണ്ട്.
കോടതി ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം ഹാദിയയെ ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്. സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം സ്വീകരിച്ച് തന്നെ വിവാഹം ചെയ്ത കോട്ടയം വൈക്കം ടി.വി പുരം ദേവികൃപയിലെ ഹാദിയയെ വീട്ടുതടങ്കലില്‍ നിന്ന് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ചന്ദനത്തോപ്പ് ചിറയില്‍ പുത്തന്‍വീട്ടിലെ ശഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി.
ശഫിന്‍ ജഹാനു വേണ്ടി പ്രമുഖ അഭിഭാഷകരായ അഡ്വ. കപില്‍ സിബല്‍, അഡ്വ. ഇന്ദിര ജയ്‌സിങ് എന്നിവരും ഹാദിയയുടെ പിതാവിന് വേണ്ടി മുന്‍ അറ്റോണി ജനറല്‍ മുകുല്‍ രോഹത്ഗിയും കോടതിയില്‍ ഹാജരായി.
https://www.facebook.com/Malayalivartha

























