ഇനി മുതല്‍ ട്രെയിന്‍ ടിക്കറ്റ് കടമായി എടുക്കാം; പണം പിന്നീട് നല്‍കിയാല്‍ മതി

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കയ്യില്‍ കാശില്ലെങ്കില്‍ പേടിക്കേണ്ട. ടിക്കറ്റ് ഐ ആര്‍ സി ടി സിയുടെ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത ശേഷം പണം പിന്നിട് നല്‍കിയാല്‍ മതി. ടിക്കറ്റ് ബുക്ക് ചെയ്ത് 15 ദിവസത്തിനകം പണം ഒടുക്കുന്ന പദ്ധതിക്ക് ഇന്ത്യന്‍ റെയില്‍ വേയില്‍ തുടക്കമായി.
നേരത്തേ പണം ഒടുക്കി ടിക്കറ്റ് ബുക്ക് ചെയ്താലും ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ പണം തിരികെ സ്വന്തം അക്കൗണ്ടിലേക്ക് വരാന്‍ ദിവസങ്ങളെടുത്തിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് ഐ ആര്‍ സി ടി സിയുടെ പുതിയ പദ്ധതി. ടിക്കറ്റ് ബുക്ക് ചെയ്ത് 15 ദിവത്തിനകം പണം ഒടുക്കിയില്ലെങ്കില്‍ പിഴയും ഈടാക്കും. മാത്രവുമല്ല ഐ ആര്‍ സി ടി സി അക്കൗണ്ടും റദ്ദ് ചെയ്യും.
https://www.facebook.com/Malayalivartha

























