മരണ സര്‍ട്ടിഫിക്കറ്റിനും ഇനി ആധാര്‍ നിര്‍ബന്ധം

മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ഇനി മുതല്‍ ഏകീകൃത തിരിച്ചറിയല്‍ രേഖയായ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഒക്‌ടോബര്‍ ഒന്ന് മുതല്‍ തീരുമാനം കര്‍ശനമായി നടപ്പിലാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ജമ്മു കാശ്മീര്‍, മേഘാലയ, ആസാം തുടങ്ങിയ സംസ്ഥാനങ്ങളെ ഉത്തരവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
വ്യാജ മരണ സര്‍ട്ടിഫിക്കറ്റുകള്‍ തടയാനാണ് നടപടിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
അതേസമയം, ആധാര്‍ കാര്‍ഡ് കൈവശമില്ലാത്ത ഒരാളുടെ മരണ സര്‍ട്ടിഫിക്കറ്റിന് വേണ്ടി പ്രത്യേക അപേക്ഷ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ഇതിനോടൊപ്പം മരിച്ചയാള്‍ക്ക് ആധാര്‍ കാര്‍ഡ് ഇല്ലായിരുന്നുവെന്ന് ബന്ധുക്കളാരെങ്കിലും സാക്ഷ്യപ്പെടുത്തുകയും വേണം. പിന്നീട് ഈ സത്യവാങ്മൂലം തെറ്റാണെന്ന് തെളിഞ്ഞാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.
മരണപ്പെട്ടയാളുടെ അടുത്ത ബന്ധുവോ മാതാപിതാക്കളോ വേണം മരണ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























