കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കു നേരെ കല്ലേറ്; വാഹനത്തിന്റെ ചില്ലുകൾ തകർന്നു സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റു

ഗുജറാത്തിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കു നേരെ കല്ലേറ്. ബാനസ്കന്ദയിൽ വെള്ളപ്പൊക്ക മേഖല സന്ദർശിക്കുന്നതിനിടെയാണ് രാഹുലിന്റെ വാഹനവ്യൂഹത്തിനു നേർക്ക് കല്ലേറുണ്ടായത്. കല്ലേറിൽ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. രാഹുൽ ഗാന്ധി പരിക്കേൽക്കാതെ രക്ഷപെട്ടു. ആക്രമണത്തിൽ വാഹനത്തിന്റെ ചില്ലുകൾ തകർന്നു. ആക്രമണത്തിനു പിന്നിൽ ബിജെപിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇത് ഭീരുത്വം നിറഞ്ഞ ആക്രമണമാണെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി പറഞ്ഞു. ഇത്തരം പ്രവർത്തികളിലൂടെ പ്രതിപക്ഷത്തെ നിശബ്ദരാക്കാൻ കഴിയുമെന്നാണ് അവർ കരുതുന്നത്. രാജ്യത്തെ സംഘർഷങ്ങൾ ഇല്ലാതാക്കാൻ എന്തെങ്കിലും ചെയ്യാൻ ഇവർക്കായോയെന്നും അദ്ദേഹം ചോദിച്ചു. സിമന്റ് ഇഷ്ടിക ഉപയോഗിച്ചാണ് കാറിനു നേരെ എറിഞ്ഞത്. സംഭവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























