മിസോറാം ലോട്ടറി വില്‍പ്പന നിര്‍ത്തുമെന്ന ധനമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് തോമസ് ഐസക്

മിസോറാം ലോട്ടറിയുടെ വില്‍പ്പന കേരളത്തില്‍ നിര്‍ത്തുമെന്ന മിസോറാം ധനമന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമെന്ന് ധനമന്ത്രി തോമസ് ഐസക്. ജിഎസ്ടി യോഗത്തിനിടെ മിസോറാം ധനമന്ത്രിയെ കണ്ട് നന്ദി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മിസോറാം ലോട്ടറി നിര്‍ത്തുന്നതിനെക്കുറിച്ച് ഔദ്യോഗികമായി അറിയിപ്പ് കിട്ടിയില്ലെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. മിസോറാം ലോട്ടറി നിരോധിക്കണമെന്നു ആവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തരമന്ത്രിക്കു തോമസ് ഐസക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.

ബാര്‍ കോഡ് പോലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ടിക്കറ്റുകള്‍ അച്ചടിച്ചിരിക്കുന്നതെന്നു സിഎജി കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിനു കത്തയച്ചത്.
https://www.facebook.com/Malayalivartha

























