ആന്ധ്രയിലുണ്ടായ വാഹനാപകടത്തില്‍ നാല് സ്പാനീഷ് പൗരന്മാരടക്കം അഞ്ച് മരണം

ചിറ്റൂരില്‍ മിനി ബസും കണ്ടെയ്‌നര്‍ ട്രക്കും കൂട്ടിയിടിച്ച് നാല് സ്പാനീഷ് പൗരന്മാരും െ്രെഡവറും കൊല്ലപ്പെട്ടു. അനന്തപുരത്തുനിന്നും പുതുച്ചേരിയിലേക്ക് പോവുകയായിരുന്നു സംഘം. അനന്തപുരത്ത് സ്‌പെയിന്റെ സഹായത്തോടെ നടക്കുന്ന ഗ്രാമീണ വികസന പദ്ധതികള്‍ സന്ദര്‍ശിക്കാനെത്തിയവരാണ് സംഘാംഗങ്ങള്‍.
ഏതാനും പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവര്‍ക്ക് മികച്ച ചികിത്സ ലഭിക്കാന്‍ എല്ലാ സൗകര്യവും ഏര്‍പ്പെടുത്തിയായി ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























