അര്‍ണാബ് ഗോസ്വാമി-ശശി തരൂര്‍ വാക്ക്‌പോര്; അര്‍ണാബിന് മരണമാസ്സ് മറുപടി നല്‍കി തരൂരിന്റെ പോസ്റ്റ്

ശശി തരൂരിനെ കടന്നാക്രമിച്ച് അര്‍ണാബ് ഗോസ്വാമി നടത്തുന്ന പരാമര്‍ശങ്ങള്‍ക്ക് കിടിലന്‍ മറുപടിയുമായി ശശി തരൂര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അര്‍ണാബിനെ നിശബ്ദനാക്കാനുള്ള മറുപടി നല്‍കിയിരിക്കുന്നത്.
സുനന്ദ പുഷ്‌ക്കറിന്റെ മരണത്തിനു പിന്നില്‍ ദുരൂഹത ഉണ്ടെന്നും അതില്‍ ശശി തരൂരിനു പങ്കുണ്ടെന്നുമുള്ള തരത്തില്‍ റിപ്പബ്ലിക് ടിവിയുടെ ലോഞ്ചിനോടനുബന്ധിച്ച് അവതാരകനായ അര്‍ണബ് ഗോസ്വാമി ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. ഇതോടെയാണ് പോരിന് തുടക്കമായത്.
റിപ്പബ്ലിക്ക് ടിവിയും അര്‍ണാബും ശശി തരൂരിന്റെ കാര്യത്തില്‍ ചെയ്യുന്നത് അതിരുവിട്ട രീതികളാണെന്നും വിമര്‍ശനം ഉയര്‍ന്നു. ഇതിനിടെയാണ് ഹൈക്കോടതി വിധി പുറത്തു വന്നത്. ശശി തരൂര്‍ എംപിക്ക് സുനന്ദ പുഷ്‌കര്‍ കേസില്‍ നിശബ്ദനായിരിക്കാനുള്ള അവകാശത്തെ മാനിക്കണമെന്ന് റിപ്പബ്ലിക് ചാനലിനോടും അര്‍ണാബ് ഗോ സ്വാമിയോടും ഡല്‍ഹി ഹൈക്കോടതി വിധി പ്രസ്താവിച്ചു. ഇതോടെ അര്‍ണാബും റിപ്പബ്ലിക്ക് ടിവിയും അടങ്ങി.
ഈ അടിസ്ഥാനത്തിലാണ് തരൂരിന്റെ രസികന്‍ ഫേസ്ബുക്ക് പോസ്റ്റ്.
https://www.facebook.com/Malayalivartha

























