ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: കുഞ്ഞാലിക്കുട്ടിക്കും അബ്ദുള്‍ വഹാബിനും വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള മുസ്‌ലീംലീഗ് എം.പിമാരായ പി.കെ.കുഞ്ഞാലിക്കുട്ടിക്കും പി.വി.അബ്ദുള്‍ വഹാബിനും വോട്ട് ചെയ്യാനായില്ല. വോട്ടിംഗ് സമയം കഴിഞ്ഞ ശേഷമാണ് ഇവര്‍ പാര്‍ലമെന്റില്‍ എത്തിയത്.
വോട്ട് ചെയ്യാനായി മുംബയില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ച ഇരുവരും മൂന്ന് വിമാനങ്ങള്‍ മാറിക്കയറിയാണ് പാര്‍ലമെന്റിലെത്തിയത്. അപ്പോഴേക്കും വോട്ടിംഗ് സമയം അവസാനിച്ചിരുന്നു.
രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ ആയിരുന്നു വോട്ട് രേഖപ്പെടുത്താനുള്ള സമയം.
https://www.facebook.com/Malayalivartha

























