അബ്ദുള്‍നാസര്‍ മഅ്ദനി നാളെ കേരളത്തിലെത്തും

അബ്ദുള്‍നാസര്‍ മഅ്ദനി മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാളെ കേരളത്തിലെത്തും. രാവിലെ 10 ന് ബംഗുളൂരുവിലെ താമസ സ്ഥലത്ത് നിന്ന് പുറപ്പെടുന്ന മഅ്ദനി ഉച്ചക്ക് 2.20 നുള്ള എയര്‍ ഏഷ്യാ വിമാനത്തില്‍ ബംഗുളൂരുവില്‍ നിന്ന് തിരിക്കും. ഉച്ചക്ക് 3.30ന് നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്ന മഅ്ദനി അവിടെ നിന്ന് ശാസ്താംകോട്ട അന്‍വാറുശ്ശേരിയിലേക്കും പോകും. മൂത്ത മകന്‍ ഉമന്‍മുഖ്താറിന്റെ വിവാഹം 9ന് തലശ്ശേരിയില്‍ വെച്ചാണ്. ഇതിനായി 8ന് മഅ്ദനി തലശ്ശേരിയിലേക്ക് തിരിക്കും.
ജാമ്യം തീരുന്ന 19 ന് കേരളത്തില്‍ നിന്ന് പുറപ്പെടുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഇളയ മകന്‍ സലാഹുദ്ദീന്‍ അയ്യൂബിയും ബന്ധു റജീബും ഉള്‍പ്പെടെ 6 പേരാണ് മഅ്ദനിയോടൊപ്പം യാത്ര ചെയ്യുന്നത്. ബംഗുളൂരു പൊലീസിലെ രണ്ട് സിഐമാര്‍ മഅ്ദനിയെ വിമാനത്തില്‍ അനുഗമിക്കും. മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍ റോഡുമാര്‍ഗം കേരളത്തിലെത്തും.
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സുപ്രിം കോടതി ജാമ്യം അനുവദിച്ചെങ്കിലും 15 ലക്ഷം രൂപ സുരക്ഷാ ചിലവ് ബംഗുളൂരു പൊലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ സുപ്രിം കോടതി ഇടപെട്ടതോടെ ബംഗുളൂരു പൊലീസ് സുരക്ഷാ ചിലവ് 1,18,000 രൂപ ആക്കി കുറക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























