ബംഗ്ലാദേശിലെ ധാക്ക വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട

ബംഗ്ലാദേശിലെ ധാക്ക വിമാനത്താവളത്തില്‍ നിന്നും 24 മണിക്കൂറിനുള്ളില്‍ 30 കിലോ സ്വര്‍ണം പിടികൂടി. ഞായറാഴ്ച രാവിലെ ക്വലാലംപൂരില്‍നിന്നുള്ള യുഎസ്ബംഗ്ലാ എയര്‍ലൈന്‍സില്‍നിന്നു ആറ് കിലോ സ്വര്‍ണവും ശനിയാഴ്ച സിംഗപ്പുര്‍ വിമാനത്തില്‍ നിന്നു 25 കിലോ സ്വര്‍ണവുമാണ് അധികൃതര്‍ പിടികൂടിയത്.
യുഎസ്ബംഗ്ലാ എയര്‍ലൈന്‍സില്‍നിന്നു ഓരോ കിലോ വീതമുള്ള ആറ് സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് അധികൃതര്‍ പിടികൂടിയത്. അതേസമയം സിംഗപ്പൂര്‍ വിമാനത്തില്‍ എത്തിയ മുഹമ്മദ് ജമിലില്‍നിന്നു 100 ഗ്രാം വീതമുള്ള 250 സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് പിടികൂടിയത്.
https://www.facebook.com/Malayalivartha

























