Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

അമ്മയുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ തലകുനിച്ച് നീതിപീഠം ;ഒടുവിൽ ക്ഷമാപണവും

06 AUGUST 2017 05:46 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...

ഫ്‌ലൈ ദുബായ് ക്യാപ്റ്റന്‍ സ്മിത് മച്ചാറുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി

2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...

ഇനി മുതല്‍ സ്ത്രീകള്‍ക്ക് ഡീലക്‌സ് ബസുകളിലും സൗജന്യമായി യാത്രചെയ്യാം

കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..

വൈകിയ നീതി, നീതി നിഷേധമാണെങ്കിൽ അതിന്​ നീതിപീഠം ഹർജിക്കാരിയോട്​ ഖേദം പ്രകടിപ്പിച്ചു. മദ്രാസ്​ ഹൈക്കോടതിയിൽ നിന്നാണ്​ നീതിന്യായ ച​രിത്രത്തിൽ രേഖപ്പെടുത്തിവെ​ക്കേണ്ട സുപ്രധാന വിധി പ്രസ്​താവമുണ്ടായത്​. മകൻ്റെ മരണത്തിന്​ നഷ്​ടപരിഹാരം തേടി നീണ്ട 24 വർഷം നീതിക്കുവേണ്ടി അലഞ്ഞ സ്​ത്രീയോടാണ്​ ഒടുവിൽ കോടതിയുടെ ക്ഷമാപണം. ‘ക്ഷമിക്കണം, നിങ്ങളുടെ അവകാശം ഞങ്ങൾ ദീർഘകാലം തടഞ്ഞുവെച്ചതിന്​’ എന്ന വിധി വാചകത്തിലൂടെയാണ്​ നീതി പീഠം ആ അമ്മയുടെ നിലവിളി കേട്ടത്​. 1993 മെയ് 18നാണ് ലോറി ഡ്രൈവറായ മകൻ ലോകേശ്വരനെ ബക്കിയാമിന് നഷ്ടപ്പെട്ടത്. 

പൊതു​മേഖലാ ഇൻഷൂറൻസ്​ കമ്പനി സമർപ്പിച്ച അപ്പീൽ തള്ളികളഞ്ഞുകൊണ്ട്​ ജസ്​റ്റിസ്​ എൻ. സേശസായി ആണ്​ സുപ്രധാന വിധി പുറപ്പെടുവിച്ചത്​. മോ​ട്ടോർ വാഹന നഷ്​ട പരിഹാര ട്രൈബ്യൂണൽ വിധിച്ച 3.4 ലക്ഷം രൂപക്ക്​ എതിരെയായിരുന്നു ഇൻഷൂറൻസ്​ കമ്പനിയുടെ അപ്പീൽ. ‘ഈ അപകടം സംഭവിച്ചത്​ 1993ലാണ്​. ഈ അമ്മക്ക്​ 24 വർഷമായിട്ടും നഷ്​ടപരിഹാരം ലഭിച്ചിട്ടില്ല എന്നത്​ അൽപ്പം അതിരുകടന്നതായിപ്പോയി. അവർ ഇപ്പോഴും അതിന്​ നിവൃത്തി തേടി കാത്തിരിക്കുന്നു. ഈ അപ്പീൽ കാരണം അവർക്ക്​ എന്ത്​ പരിഹാരമാണോ ട്രൈബ്യൂണൽ വിധിച്ചത്​ അത്​ വൈകുകയാണുണ്ടായത്... ’ ജഡ്​ജി വ്യക്​തമാക്കി.
ഇൻഷൂറൻസ്​ കമ്പനിയുടെ വാദം ഒരു പൗര​ൻ്റെ ജീവനുള്ള വില അവഗണിക്കുന്നതാണെന്നും മകൻ അവ​ൻ്റെ രക്ഷിതാക്കൾക്ക്​ നൽകേണ്ട താങ്ങ്​ വിലമതിക്കാനാകാത്തതാണെന്നും ജസ്​റ്റിസ്​ എൻ. സേശസായി വ്യക്​തമാക്കി. സ്​റ്റേറ്റ്​ ട്രാൻസ്​പോർട്​ കോർപ്പറേഷ​ൻ്റെ ബസുമായി ലോറി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലായിരുന്നു ഹരജിക്കാരിക്ക്​ മകൻ നഷ്​ടപ്പെട്ടത്​. മോ​ട്ടോർ വാഹന ട്രൈബ്യൂണലിൽ സമീപിക്കുന്നതിന്​ പകരം അമ്മ തൊഴിലാളി നഷ്​ടപരിഹാര ആക്​ട്​ പ്രകാരമാണ്​ നഷ്​ടപരിഹാരത്തിനായി സമീപിച്ചത്​. ഇ​ത്​ കോടതി തള്ളുകയായിരുന്നു.
അപ്പീൽ സമർപ്പിക്കുന്നതിന്​ പകരം അവർ മോ​ട്ടോർ വാഹന അപകട നഷ്​ട പരിഹാര ട്രൈബ്യൂണലിൽ അഞ്ച്​ ലക്ഷം ആവശ്യ​പ്പെട്ട്​ പുതിയ അപേക്ഷ നൽകി. ലോറിയുടെ ഇൻഷൂറൻസ്​ കമ്പനിയായ നാഷനൽ ഇൻഷൂറൻസ്​ കമ്പനി ഇതിനെ എതിർത്തു. തൊഴിലാളി നഷ്​ടപരിഹാര ആക്​ട്​ പ്രകാരം നൽകിയ അപേക്ഷയുണ്ടായിരിക്കെ ഇത്​ വഹിക്കാനാകില്ല എന്നായിരുന്നു ഇൻഷൂറൻസ്​ കമ്പനിയുടെ വാദം. എന്നാൽ വാദം തള്ളിയ ട്രൈബ്യൂണൽ 3.47 ലക്ഷം രൂപ നൽകാൻ വിധിച്ചു. ഇതെ തുടർന്നാണ്​ ഇൻഷൂറൻസ്​ കമ്പനി മദ്രാസ്​ ഹൈക്കോടതിയിൽ അപ്പീലുമായി എത്തിയത്​. ഇത്​ തള്ളിയാണ്​ കോടതി അമ്മയോട്​ ക്ഷമാപണം നടത്തിയത്​.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (1 hour ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (1 hour ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (1 hour ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (2 hours ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (2 hours ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (2 hours ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (2 hours ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (2 hours ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (2 hours ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (2 hours ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (2 hours ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (3 hours ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (3 hours ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (3 hours ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (3 hours ago)

Malayali Vartha Recommends