ആ സഹോദരി 20 വര്‍ഷമായി നരേന്ദ്രമോഡിക്ക് രാഖി കെട്ടുന്നു

പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് പാകിസ്താന്‍കാരിയായ മുസ്ലീം സഹോദരി 20 വര്‍ഷമായി രാഖി കെട്ടുന്നെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിക്ക് എല്ലാവര്‍ഷം രാഖി ബന്ധനം നടത്താറുണ്ടത്രെ. പാകിസ്താനില്‍ നിന്നും ഇന്ത്യയില്‍ എത്തി താമസിക്കുന്ന ഖമര്‍ മൊഹ്‌സീന്‍ ഷെയ്ഖാണ് ആ സഹോദരി. 20 വര്‍ഷമായി രക്ഷാബന്ധന മഹോത്സവത്തില്‍ നരേന്ദ്രമോഡിക്ക് രാഖി കെട്ടാറുള്ള ഇവര്‍ക്ക് ഇത്തവണയും ക്ഷണം കിട്ടി.
ഇന്ത്യയില്‍ താമസിക്കുന്ന ഖമര്‍ മൊഹ്‌സിന്‍ ഷേയ്ക്കാണ് താന്‍ 22-23 വര്‍ഷമായി പതിവായി മോഡിക്ക് രാഖി കെട്ടാറുണ്ടെന്ന് അവകാശപ്പെടുന്നത്. പാകിസ്താനില്‍ നിന്നും ഇന്ത്യയിലേക്ക് വിവാഹം ചെയ്തു കൊണ്ടുവന്നതിന് ശേഷം ഇവര്‍ ഇന്ത്യയിലാണ് താമസം.
പ്രധാനമന്ത്രി ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന കാലത്താണ് ആദ്യമായി രാഖി ബന്ധിച്ചത്. പക്ഷേ തിരക്ക് മൂലം പ്രധാനമന്ത്രി തന്നെ രാഖിബന്ധനത്തിന് ഇത്തവണ വിളിക്കുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ രണ്ടു ദിവസം മുമ്പ് അദ്ദേഹത്തിന്റെ വിളി വന്നു. അപ്രതീക്ഷിതമായി വന്ന ഈ വിളിയില്‍ താന്‍ ഏറെ സന്തുഷ്ടയാണെന്നും രക്ഷാബന്ധനത്തിനായി തയ്യാറെടുക്കുകയാണെന്നും ഷെയ്ഖ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























