നിങ്ങളുടെ പാന്‍ കാര്‍ഡ് അസാധുവാക്കിയോയെന്നറിയാന്‍...

വ്യാജ പാന്‍ കാര്‍ഡുകള്‍ കണ്ടെത്താന്‍ നടത്തിയ പരിശോധനയില്‍ നിന്നും ഇതുവരെ പിടികൂടിയ വ്യാജ പാന്‍ കാര്‍ഡുകള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഇന്ത്യയില്‍ 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയെന്ന് കേന്ദ്രധനകാര്യ മന്ത്രാലയം. ഒരു വ്യക്തി തന്നെ ഒന്നിലധികം കാര്‍ഡുകള്‍ കൈവശം വെച്ചുവെന്ന് കണ്ടൈത്തിയതിനെ തുടര്‍ന്നാണ് പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയത്. കേന്ദ്രധനകാര്യമന്ത്രി സന്തോഷ്‌കുമാര്‍ ഗാങ്വാറാണ് ഇക്കാര്യം രാജ്യസഭയില്‍ അറിയിച്ചത്.
ഒരാള്‍ക്ക് ഒരു പാന്‍ കാര്‍ഡ് മാത്രമേ കൈവശം വെക്കാവൂ എന്നാണ് പ്രോട്ടോകോള്‍. ഇത് പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 27 വരെ 11,44211 പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയെന്ന് മന്ത്രി വ്യക്തമാക്കി. 27,1566 പാന്‍ കാര്‍ഡുകള്‍ വ്യാജമാണെന്നും കണ്ടെത്തി. കള്ളപ്പണം വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ നല്‍കിയ അവസരത്തിന് ശേഷവും നികുതി വെട്ടിപ്പ് നടത്തിയവര്‍ക്കെതിരെ എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന ചോദ്യത്തിനുള്ള മറുപടി പറയവെയാണ് ധനമന്ത്രി ഇക്കാര്യങ്ങള്‍ പാര്‍ലമെന്റില്‍ അറിയിച്ചത്. 900 കോടി രൂപ ഇത്തരത്തില്‍ നടത്തിയ റെയ്ഡുകളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നിങ്ങളുടെ പാന്‍ കാര്‍ഡ് നിലവിലുണ്ടോ?
1. ഇന്‍കംടാക്‌സ് ഇഫയലിങ് വെബ് സൈറ്റ് സന്ദര്‍ശിക്കുക.
2. ഹോം പേജിലെ നോ യുവര്‍ പാന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
3. പേര്, ജനന തിയതി, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബര്‍ എന്നിവ നല്‍കുക.
4. മൊബലില്‍ ലഭിക്കുന്ന ഒടിപി സൈറ്റില്‍ ചേര്‍ക്കുക.
5. നിങ്ങളുടെ പാന്‍ കാര്‍ഡ് സാധുവാണെങ്കില്‍ ആക്ടീവ് എന്ന് കാണിക്കും.
https://www.facebook.com/Malayalivartha

























