ലക്ഷക്കണക്കിന് പാന്‍കാര്‍ഡുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കി; നിങ്ങളുടെ പാന്‍കാര്‍ഡ് ആക്ടീവാണോ എന്നറിയാം

കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ അസാധുവാക്കി. ഒട്ടേറെ വ്യാജ പാന്‍ കാര്‍ഡുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര നടപടി. ഇക്കഴിഞ്ഞ ജൂലൈ 27 വരെ അസാധുവാക്കിയ പാന്‍ കാര്‍ഡുകളുടെ എണ്ണമാണിത്.
നിയമമനുസരിച്ച് ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡ് ഉണ്ടാകാന്‍ പാടില്ല. വ്യാജ മേല്‍വിലാസം നല്‍കിയും ഇല്ലാത്ത ആളുകളുടെ പേരിലും ഒട്ടേറെ പാന്‍ കാര്‍ഡുകള്‍ റജിസ്റ്റര്‍ െചയ്തതായി ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ വ്യക്തമായിരുന്നു.
അസാധുവാക്കപ്പെട്ടവയ്‌ക്കൊപ്പം നിങ്ങളുടെ പാന്‍കാര്‍ഡും ഉണ്ടോയെന്ന് എങ്ങനെ പരിശോധിക്കാമെന്നു നോക്കാം
1. ആദായനികുതി വകുപ്പിന്റെ സൈറ്റില്‍ പ്രവേശിക്കുക.
2. ഹോം പേജിലെ Know Your PAN എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

3. തുറന്നു വരുന്ന വിന്‍ഡോയില്‍ ചോദിച്ചിരിക്കുന്ന വിവരങ്ങള്‍ ചേര്‍ക്കുക.
4. പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന 'വണ്‍ ടൈം പാസ്‌വേഡ്' സൈറ്റില്‍ ചേര്‍ക്കുക.
5. പാന്‍ കാര്‍ഡ് അസാധുവാക്കിയിട്ടില്ലെങ്കില്‍ നിങ്ങളുടെ വിശദാംശങ്ങള്‍ക്കൊപ്പം 'ആക്ടീവ്' എന്ന സന്ദേശം തെളിയും.
നിങ്ങള്‍ നല്‍കിയ അതേ വിശദാംശങ്ങളുള്ള ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ഉള്ളപക്ഷം കൂടുതല്‍ വിശദാംശങ്ങള്‍ ചേര്‍ക്കേണ്ടിവരും.
https://www.facebook.com/Malayalivartha

























