ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാക്കാം വെറും മൂന്നു ക്ലിക്കില്‍

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും, സബ്‌സിഡിക്കും, നികുതി സമര്‍പ്പിക്കുന്നതിനും, പണമിടപാടിനും എന്നിങ്ങനെ എല്ലാ സേവനത്തിനും ആധാര്‍ കാര്‍ഡ് അവസാന വാക്കാകുയാണ്. ഇതോടൊപ്പം ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന പരാതികളും, അത് ദുരുപയോഗം ചെയ്യുന്ന സംഭവങ്ങളും നിരവധിയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഈ പശ്ചാത്തലത്തില്‍, ആധാര്‍ വിവരങ്ങളുടെ സുരക്ഷിതത്വത്തിനും പ്രാധാന്യമേറുകയാണ്
എന്നാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ല, കാരണം നമ്മുടെ അനുമതിയില്ലാതെ ആധാറിലെ വിവരങ്ങള്‍ ശേഖരിക്കുന്നത് തടയാനുള്ള ഓണ്‍ലൈന്‍ സംവിധാനം ലഭ്യമാണ്. അതും വളരെ വേഗത്തിലും, എളുപ്പത്തിലും പൂര്‍ത്തിയാക്കാവുന്ന രീതിയില്‍, നമ്മള്‍ക്ക് തന്നെ ആധാര്‍ വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനാവും.
ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്യാന്‍:
https://resident.uidai.gov.in/biometric-lock' എന്ന ലിങ്കില്‍ പ്രവേശിക്കുക

(അല്ലെങ്കില്‍ https://uidai.gov.in എന്ന യു.ഐ.ഡി.എ.ഐയുടെ വെബ്‌സൈറ്റിലെ ഹോം പേജില്‍, Aadhaar Services എന്ന വിഭാഗത്തിലെ 'Lock/Unlock Biometrics ക്ലിക്ക് ചെയ്യുമ്പോള്‍ പുതിയ വിന്‍ഡോയില്‍ മേല്‍പ്പറഞ്ഞ ലിങ്ക് പ്രത്യക്ഷമാകും)
നിങ്ങളുടെ 12 അക്ക ആധാര്‍ നമ്പര്‍ ചേര്‍ക്കുക, തുടര്‍ന്ന് അവിടെ ലഭ്യമായിരിക്കുന്ന സെക്യൂരിറ്റി കോഡും നല്‍കുക. അതിനുശേഷം ഒ.ടി.പി.ക്കായി ക്ലിക്ക് ചെയ്യുക.
രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈലില്‍ ലഭ്യമായ ഒ.ടി.പി ഉപയോഗിച്ച് ലോഗിന്‍ ചെയ്ത്, 'enable'' എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഇതോടെ നിങ്ങളുടെ ബയോമെട്രിക് ആധാര്‍ വിവരങ്ങള്‍ തീര്‍ത്തും സുരക്ഷിതമായിരിക്കും. പിന്നീട് ആരെങ്കിലും ഇതേ ആധാര്‍ വിവരങ്ങളുടെ വെരിഫിക്കേഷന് ശ്രമിക്കുമ്പോള്‍ 303 എന്ന എറര്‍ കോഡാകും ലഭ്യമാകുക. തുടര്‍ന്ന് എന്തെങ്കിലും ആവശ്യത്തിനായി ആധാര്‍ വിവരങ്ങളുടെ വെരിഫിക്കേഷന്‍ വേണ്ടി വരികയാണെങ്കില്‍ മേല്‍പ്പറഞ്ഞ രീതിയില്‍ താത്കാലികമായി വിവരങ്ങള്‍ ഡിസേബിള്‍ ചെയ്യുവാനും സാധിക്കും.
https://www.facebook.com/Malayalivartha

























