ഗുജറാത്തില്‍ രാജ്യസഭാതെരഞ്ഞെടുപ്പ് ആരംഭിച്ചു

മൂന്നു സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മൂന്നു ബിജെപി സ്ഥാനാര്‍ഥികളും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലുമാണ് മത്സരിക്കുന്നത്.
ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, കോണ്‍ഗ്രസില്‍നിന്നു കൂറുമാറിയെത്തിയ ബല്‍വന്ത് രജ്പുട് എന്നിവരാണു ബിജെപി സ്ഥാനാര്‍ഥികള്‍. രണ്ടു പേരെ ജയിപ്പിക്കാനുള്ള അംഗബലം ബിജെപിക്കുണ്ട്.
കോണ്‍ഗ്രസ് പക്ഷത്തുനിന്നു 14 പേരെ പിടിക്കാന്‍ ബിജെപിക്കു കഴിഞ്ഞാല്‍ അഹമ്മദ് പട്ടേല്‍ രാജ്യസഭ കാണില്ല. സ്വന്തം പക്ഷത്തുനിന്ന് ഇനിയും ചോര്‍ച്ചയുണ്ടാകാതിരുന്നാല്‍ പട്ടേലിന് അഞ്ചാം വട്ടം ഉപരിസഭയിലെത്താം. 45 പേരുടെ പിന്തുണയാണു വിജയത്തിനു വേണ്ടത്.
https://www.facebook.com/Malayalivartha

























