ജോലി വേണേല്‍ കന്നഡ പഠിച്ചോളൂ... ആറ് മാസത്തിനുള്ളില്‍ പഠിച്ചില്ലെങ്കില്‍ പണി തെറിക്കും

ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന മറ്റ് സംസ്ഥാനക്കാര്‍ ആറ് മാസത്തിനുള്ളില്‍ കന്നഡ പഠിക്കേണ്ടിവരും. കന്നഡ പഠിക്കാത്ത അന്യസംസ്ഥാനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനാണ് കര്‍ണാടക ഡെവലപ്‌മെന്റ് അഥോറിറ്റിയുടെ (കെഡിഎ) ഉത്തരവ്. പൊതു സ്വകാര്യ മേഖല, ഗ്രാമീണ ബാങ്കുകള്‍ തുടങ്ങി കര്‍ണാടകയിലെ എല്ലാ ബാങ്കുകളിലും ജോലി ചെയ്യുന്ന എല്ലാവരും കന്നഡ പഠിച്ചിരിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള ജീവനക്കാര്‍ കന്നഡ പഠിക്കുന്നുണ്ടെന്ന് ബാങ്ക് മേധാവികള്‍ ഉറപ്പ് വരുത്തണമെന്നും എല്ലാ ബ്രാഞ്ചുകളിലും കന്നഡ യൂണിറ്റുകള്‍ സ്ഥാപിക്കുമെന്നും കെഡിഎ ചെയര്‍മാന്‍ എസ്.ജി. സിദ്ധരാമയ്യ അറിയിച്ചു. ബാങ്കുകളില്‍ പ്രദേശിക ഭാഷയുടെ ഉപയോഗം കുറഞ്ഞു വരികയാണ്.
എന്നാല്‍, പ്രദേശിക ഭാഷയ്ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാത്തത് ഭാവിയില്‍ പല പ്രശ്‌നങ്ങളും സൃഷ്ടിക്കും. അതുകൊണ്ട് ബാങ്കുകള്‍ ഇതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണെന്നും അദ്ദേഹം പറഞ്ഞു. ബാങ്കുകളില്‍ പ്രദേശിക ഭാഷയുടെ ഉപയോഗം ഉറപ്പ് വരുത്തുന്നതിനായി എല്ലാം ബാങ്കുകളിലും സന്ദര്‍ശനം നടത്തുമെന്നും സിദ്ധരമായ്യ അറിയിച്ചു.
https://www.facebook.com/Malayalivartha

























