ബി.സി.സി.ഐ നിര്‍വാഹക സമിതി യോഗം ഇന്ന് ശ്രീശാന്ത് വിഷയം ചര്‍ച്ച ചെയ്‌തേക്കുമെന്ന് സൂചന

മലയാളി താരം എസ്. ശ്രീശാന്തിനെതിരെ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കിയ കേരള ഹൈക്കോടതി നടപടി ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ ബി.സി.സി.ഐ നിര്‍വാഹക സമിതി ഇന്നു യോഗം ചേരും. ഡല്‍ഹിയില്‍ ചേരുന്ന യോഗത്തിന്റെ അജണ്ടയില്‍ ശ്രീശാന്ത് വിഷയം ഇടംപിടിച്ചിട്ടില്ലെങ്കിലും ഇടക്കാല ഭരണസമിതിയും ബോര്‍ഡ് അംഗങ്ങളും ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
ബി.സി.സി.ഐയുടെ നിലപാട് അറിഞ്ഞശേഷമേ തീരുമാനം പ്രഖ്യാപിക്കൂ എന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ വിശദീകരണം. ബി.സി.സി.ഐ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ട്, ഒത്തുകളി വിവാദത്തില്‍ കുറ്റവിമുക്തനാക്കപ്പെട്ട മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദീന്‍ നല്‍കിയ കത്തും യോഗം പരിഗണിക്കും

https://www.facebook.com/Malayalivartha

























