നിയന്ത്രണരേഖയില്‍ വീണ്ടും പാക് വെടിവയ്പ്: സൈനികന് വീരമൃത്യു

നിയന്ത്രണരേഖയില്‍ വീണ്ടും പാകിസ്ഥാന്റെ വെടിനിറുത്തല്‍ കരാര്‍ ലംഘനം. പൂഞ്ച് ജില്ലയില്‍ മാന്‍കോട്ടെ ബാല്‍നോയി മേഖലയിലെ സൈനികപോസ്റ്റിനെ ലക്ഷ്യമാക്കി പാക് സൈന്യം നടത്തിയ വെടിവയ്പില്‍ ഒരു സൈനികന് വീരമൃത്യു. പവന്‍ സിംഗ് സുഗ്ര എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. വെടിവയ്പില്‍ ഗുരുതരമായ പരിക്കേറ്റ പവന്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞദിവസം ബാരാമുള്ള ജില്ലയിലെ ഉറി മേഖലയിലും പാകിസ്ഥാന്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. സംഭവത്തില്‍ ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് ഒന്ന് വരെയുള്ള കാലയളവില്‍ 285 തവണ പാകിസ്ഥാന്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു.
https://www.facebook.com/Malayalivartha

























