Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

സ്‌കൂളിലേയ്ക്ക് പോയ പതിനേഴുകാരി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍, നാലു യുവാക്കള്‍ ശല്യപ്പെടുത്തിയിരുന്നതായി വീട്ടുകാര്‍

09 AUGUST 2017 11:12 AM IST
മലയാളി വാര്‍ത്ത

യുവാക്കള്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്ന കൗമാരക്കാരിയെ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബല്ലിയയിലാണ് സംഭവം. പതിനേഴുകാരിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ നാല് യുവാക്കള്‍ കഴിഞ്ഞ ആറ് മാസമായി ശല്യപ്പെടുത്തിയിരുന്നതായി വീട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ ഉത്തരവാദികളെ പോലീസ് അറസ്റ്റു ചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ പ്രതിഷേധത്തിലാണ്.

ഗ്രാമമുഖ്യന്റെ മകന്‍ അടക്കമുള്ള യുവാക്കളാണ് നിരന്തരം ശല്യപ്പെടുത്തിയിരുന്നത്. സൈക്കിളില്‍ സ്‌കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ ബൈക്കുകളിലെത്തിയ നാല് യുവാക്കള്‍ തടഞ്ഞുവച്ച് ആക്രമിച്ചുവെന്നും നിലത്ത് തള്ളിയിട്ട് കഴുത്ത് മുറിച്ച ശേഷം കടന്നുകളയുകയായിരുന്നുവെന്നും വീട്ടുകാര്‍ പരാതിപ്പെടുന്നു.

ഗ്രാമമുഖ്യന്റെ മകന്‍ പ്രിന്‍സ് തിവാരിയെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. മറ്റ് മൂന്നുപേര്‍ ഒളിവിലാണ്. മൂര്‍ച്ചയേറിയ കത്തികൊണ്ട് പെണ്‍കുട്ടിയുടെ കഴുത്ത് മുറിച്ച നിലയിലാണെന്ന് പോലീസ് പറയുന്നു. പ്രതികളെ മുഴുവന്‍ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

മകളെ യുവാക്കള്‍ പതിവായി ശല്യപ്പെടുത്തിയിരുന്നതായും വീടിനു പുറത്തിറങ്ങുമ്പോള്‍ അശ്ലീലം പറഞ്ഞിരുന്നതായും അമ്മ പറയുന്നു. ഇതേകുറിച്ച് ഗ്രാമമുഖ്യനോട് പരാതിപ്പെട്ടിരുന്നു. ചെറുപ്പക്കാരുടെ ശല്യം നിര്‍ത്തിതരാമെന്ന് അദ്ദേഹം വാക്കു നല്‍കിയിരുന്നതാണ്. ഇവരുടെ ശല്യം കൂടിയതോടെ മകളെ സ്‌കൂളില്‍ വിടുന്നത് നിര്‍ത്തിയിരുന്നു.

എന്നാല്‍ തുടര്‍ന്ന് പഠിക്കാന്‍ അവള്‍ തീരുമാനിച്ചുവെങ്കിലും തങ്ങള്‍ അനുവദിച്ചിരുന്നില്ല. എത്രകാലം ഇങ്ങനെ ഭയന്ന് കഴിയുമെന്ന് പറഞ്ഞ് അവള്‍ ധൈര്യപൂര്‍വ്വം സ്‌കൂളിലേക്ക് പോവുകയായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു. ആ യാത്ര അന്ത്യയാത്രയുമായി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (12 minutes ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (21 minutes ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (26 minutes ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (2 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (2 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (2 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (3 hours ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (3 hours ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (3 hours ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (3 hours ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (3 hours ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (3 hours ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (3 hours ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (3 hours ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (4 hours ago)

Malayali Vartha Recommends