യാത്രക്കാരനെ മർദിച്ചു പണവും ഫോണും കൊള്ളയടിച്ച റെയിൽവേ പോലീസുകാർ അറസ്റ്റിൽ

സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരനെ ആക്രമിച്ച് പണവും സെൽഫോണും കവർന്ന കേസിൽ റെയിൽവേ പ്രൊട്ടക്ഷൻ സ്പെഷൽ ഫോഴ്സിലെ (ആർപിഎസ്എഫ്) മൂന്ന് ഉദ്യോഗസ്ഥർ അറസ്റ്റിലായി. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.
സ്റ്റേഷനിൽ സുരക്ഷയ്ക്കു നിയോഗിക്കപ്പെട്ട ഇരുതയരാജ്(24), അരുൾദാസ്(28), രാമകൃഷ്ണൻ(26) എന്നിവരാണ് അറസ്റ്റിലായത്. വെയിറ്റിംഗ് ഹാളിൽ ഇരിക്കുകയായിരുന്ന ഫാണീന്ദ്രറെഡ്ഡിഎന്നയാളാണ് സംരക്ഷണ സേനയുടെ ആക്രമണത്തിനും കൊള്ളയ്ക്കും ഇരയായത്. മർദനത്തിനു പുറമേ, 1,800 രൂപയും ഫോണും കവർന്നു.
ഉടൻതന്നെ റെയിൽവേ പോലീസിനുതന്നെ ഇദ്ദേഹം പരാതി നല്കി. മൂന്ന് ഉദ്യോഗസ്ഥരെയും വിളിച്ചു ചോദ്യംചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേയ്ക്കു ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു.
https://www.facebook.com/Malayalivartha

























