മരം വിറ്റതിന്റെ വിഹിതം നല്‍കിയില്ല... പിതാവിനെ മകന്‍ പെട്രോളൊഴിച്ച് കത്തിച്ചു

മരം വിറ്റതിന്റെ വിഹിതം നല്‍കാത്തതിന് മകന്‍ അച്ഛനെ ജീവനോടെ പെട്രോളൊഴിച്ച് കത്തിച്ചു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ് മനുഷ്യ മനസ്സാക്ഷിയെ നടുക്കിയ ഈ സംഭവം ഉണ്ടായത്. അടുത്തിടെ വൈദ്യനാഥ് വീട്ടുവളപ്പിലെ മരങ്ങള്‍ 90,000 രൂപയ്ക്ക് വിറ്റിരുന്നു.
പലതവണ മകന്‍ ഇതിന്റെ പങ്ക് ചോദിച്ചെങ്കിലും നല്‍കാന്‍ വൈദ്യനാഥ് തയ്യാറായിരുന്നില്ല. ഇതില്‍ കലിപൂണ്ട മകന്‍ കഴിഞ്ഞ ദിവസം ഉറങ്ങി കിടക്കുകയായിരുന്ന അച്ഛനുമേല്‍ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
സംഭവത്തില്‍ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ വൈദ്യനാഥിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവിനെ രക്ഷിക്കുന്നതിനിടെ ഭാര്യയ്ക്കും പൊള്ളലേറ്റു. ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍.
https://www.facebook.com/Malayalivartha

























