അച്ഛന്‍ വീഡിയോ ഗെയിം വാങ്ങി നല്‍കാത്തതിനാണോ മകന്‍ ആത്മഹത്യ ചെയ്തത്?

അച്ഛന്‍ വീഡിയോ ഗെയിം വാങ്ങി നല്‍കിയില്ലെന്ന് കാരണം പറഞ്ഞ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലാണ് സംഭവം നടന്നത്. 17കാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. അഭിനയ് രണ്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ഒരു വീഡിയോ ഗെയിം വാങ്ങി നല്‍കണമെന്ന് ഒരാഴ്ച മുന്‍പ് അഭിനയ് അച്ഛന്‍ ശ്രീനിവാസിനോട് പറഞ്ഞിരുന്നു. പഠനത്തെ ബാധിക്കുമെന്നതിനാലാണ് താന്‍ വീഡിയോ ഗെയിം വാങ്ങി തരാന്‍ സാധിക്കില്ലെന്ന് പറഞ്ഞിരുന്നു.
വീട്ടില്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഒരുപാട് പണം വേണ്ടി വന്നതിനാല്‍ വീഡിയോ ഗെയിം വാങ്ങാനുള്ള പണവും തന്റെ കൈവശം ഇല്ലായിരുന്നുവെന്നും ശ്രീനിവാസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വീഡിയോ ഗെയിം വാങ്ങി നല്‍കാത്തതിന്റെ പേരിലാണോ അഭിനയ് ആത്മഹത്യ ചെയ്തതെന്നുള്ള അന്വേഷണത്തിലാണ് പോലീസ്.
https://www.facebook.com/Malayalivartha

























