Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

മുഖ്യമന്ത്രി നിതീഷ് കുമാറും ശരദ് യാദവ് എംപിയും നിലപാടു കടുപ്പിച്ചതോടെ ജെഡിയു പിളര്‍പ്പിലേക്ക്, ശരദ് യാദവിനെ സ്വീകരിക്കാന്‍ ഒറ്റ എംഎല്‍എയുമില്ല

11 AUGUST 2017 08:27 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി നിതീഷ് കുമാറും ശരദ് യാദവ് എംപിയും നിലപാടു കടുപ്പിച്ചതോടെ ജെഡിയു പിളര്‍പ്പിലേക്ക്. വിശാലസഖ്യം ഉപേക്ഷിച്ചു നിതീഷ് ബിജെപി സഖ്യത്തിലേക്കു മടങ്ങിയതു വിശ്വാസവഞ്ചനയാണെന്ന നിലപാടിലാണു മുതിര്‍ന്ന ജെഡിയു നേതാവായ ശരദ് യാദവ്. തന്റെ നിലപാട് വിശദീകരിക്കുവാന്‍ ബിഹാറില്‍ മൂന്നു ദിവസത്തെ 'ജന്‍ സംവാദ് യാത്രയ്ക്ക്' അദ്ദേഹം തുടക്കമിട്ടു.പട്‌നയിലെത്തിയ ശരദ് യാദവിനെ സ്വീകരിക്കാന്‍ അനവധി പ്രവര്‍ത്തകര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

. 'വിശാലസഖ്യത്തിന് അവസരം നല്‍കിയ ബിഹാറിലെ 11 കോടി ജനങ്ങള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു. ഇത് എന്നെ വേദനിപ്പിക്കുന്നു. വ്യത്യസ്തമായ പ്രകടനപത്രികകള്‍ അവതരിപ്പിച്ചാണ് ഇരുപക്ഷവും ജനവിധി തേടിയതെന്നു മറക്കരുത്. ഞാന്‍ ഇപ്പോഴും വിശാലസഖ്യത്തിനായി നിലകൊള്ളുന്നുവെന്ന് ശരദ് യാദവ് പറഞ്ഞു.

അലി അന്‍വര്‍ അന്‍സാരി, എം.പി.വീരേന്ദ്രകുമാര്‍ എന്നീ എംപിമാരെക്കൂടാതെ 14 സംസ്ഥാനങ്ങളിലെ പാര്‍ട്ടി ഘടകങ്ങളും ഒപ്പമുണ്ടെന്നാണു ശരദ് യാദവ് പക്ഷത്തിന്റെ കണക്കുകൂട്ടല്‍. നിതീഷ്-ശരദ് യാദവ് തര്‍ക്കം ഒത്തുതീര്‍പ്പാവാന്‍ സാധ്യതയില്ലെന്ന സൂചനയാണു പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്നത്. ജെഡിയുവില്‍ നിന്നു മുന്‍ മന്ത്രി രാമായ് റാം മാത്രമാണു ശരദ് യാദവിനെ സ്വീകരിക്കാന്‍ എത്തിയത്. പാര്‍ട്ടി എംഎല്‍എമാര്‍ ആരും എത്തിയില്ല. അനവധി ആര്‍ജെഡി പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ചില പ്രതിബന്ധങ്ങള്‍ കൂടി ഒഴിവായിക്കിട്ടിയാല്‍ ഏറെ സന്തോഷമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രതികരണവും ശരദ് യാദവിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചു സൂചന നല്‍കുന്നതാണ്.

ജന്‍ സംവാദ് യാത്രയുമായി പാര്‍ട്ടിക്കു ബന്ധമില്ലെന്നും നേതാവിനെക്കാള്‍ വലുതു പാര്‍ട്ടിയാണെന്നു ശരദ് യാദവ് താമസിയാതെ മനസ്സിലാക്കുമെന്നും ജെഡിയു വക്താവ് നീരജ് കുമാര്‍ തുറന്നടിച്ചു. വിട്ടുവീഴ്ചയ്ക്കു തയ്യാറല്ലെന്ന സൂചനയാണു നിതീഷ് ക്യാംപ് നല്‍കുന്നത്.ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഇലക്ഷന്‍ ഏജന്റിനെ നിയമിക്കുന്നതില്‍ ഇടപെട്ടതിനു പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ ശ്രീവാസ്തവയുടെ സ്ഥാനം തെറിപ്പിച്ചതു വ്യക്തമായ മുന്നറിയിപ്പാണ്. ശരദ് യാദവിനെ അനുകൂലിക്കുന്ന നേതാവാണ് അരുണ്‍. ജെഡിയു ദേശീയ നിര്‍വാഹക സമിതി യോഗം 18, 19 തീയതികളില്‍ പട്‌നയില്‍ നടക്കുന്നുണ്ട്.

ഡല്‍ഹിയില്‍ 17നു ശരദ് യാദവ് തന്റെ അനുകൂലികളുടെ യോഗവും വിളിച്ചിട്ടുണ്ട്. ഇതിനു മുന്‍പു തന്നെ ഇരുകൂട്ടരും പരസ്പരം പുറത്താക്കാനും സാധ്യതയുണ്ട്. പാര്‍ട്ടിയുടെ പേരിനും ചിഹ്‌നത്തിനും വേണ്ടി തര്‍ക്കങ്ങള്‍ ഉയരാനുള്ള സാധ്യത മുന്നില്‍ക്കണ്ടുള്ള തയ്യാറെടുപ്പിലാണ് ഇരുചേരികളും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (2 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (2 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (2 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (3 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (3 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (4 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (4 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (8 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (8 hours ago)

Malayali Vartha Recommends