ബ്ലൂവെയില്‍ ചലഞ്ച് ഗെയിമിന് അടിമയായ 13 വയസുകാരന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബ്ലൂവെയില്‍ ചലഞ്ച് എന്ന കുപ്രസിദ്ധ ഓണ്‍ലൈന്‍ ഗെയിംമിന് അടിമയായിരുന്ന വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു. രാജേന്ദ്ര നഗറിലെ ചാമിലദേവി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിയായ 13 വയസുകാരനാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി ജീവനൊടുക്കാനാണ് ശ്രമിച്ചത്. എന്നാല്‍ മറ്റു കുട്ടികള്‍ ഉടന്‍തന്നെ പിടിച്ചു മാറ്റുകയായിരുന്നു.
പിതാവിന്റെ ഫോണില്‍ ബ്ലൂവെയില്‍ ഗെയിം കളിച്ചിരുന്നതായി പോലീസ് ചോദ്യം ചെയ്യലില്‍ കുട്ടി സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം മുംബൈയിലെ അന്ധേരിയില്‍ ബ്ലൂവെയില്‍ ഗെയിം കളിച്ച് 14 വയസുകാരി ഏഴുനില കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയിരുന്നു.
ഓണ്‍ലൈന്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി കളിക്കുന്ന ബ്ലൂവെയില്‍ ഗെയിം കൗമാരക്കാരെ സ്വയം മരിക്കുന്നതിന് നിര്‍ബന്ധിപ്പിക്കുന്നതാണ്.
https://www.facebook.com/Malayalivartha

























