രാജസ്ഥാനില്‍ ഗാന്ധിജയന്തിക്ക് അവധിയില്ല

രാജസ്ഥാനിലെ സര്‍വകലാശാലകളില്‍ ഗാന്ധി ജയന്തിക്ക് ഈ വര്‍ഷം അവധിയില്ല. സര്‍വകലാശാല ചാന്‍സിലറായ ഗവര്‍ണറുടെ ഓഫീസ് ഇറക്കിയ അവധി കലണ്ടറിലാണ് ഗാന്ധി ജയന്തി പ്രവര്‍ത്തി ദിവസമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം മുഹറത്തിനും ദീപാവലിക്കുമാണ് ഒക്‌ടോബറില്‍ അവധി നല്‍കിയിരിക്കുന്നത്.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഗാന്ധി ജയന്തിക്ക് അവധി നല്‍കാത്തതിനാലാണ് ഇങ്ങനെയൊരു സാഹചര്യം വന്നതെന്ന് രാജ്ഭവന്‍ വക്താവ് പറഞ്ഞു. സര്‍ക്കാര്‍ നല്‍കുന്ന അവധി കലണ്ടര്‍ പ്രകാരമാണ് രാജ്ഭവന്‍ അവധി ദിനങ്ങള്‍ പുറത്തിറക്കിയത്.
അംബേദ്കര്‍ ജയന്തിക്കും ഗുരു നായിക്ക് ജയന്തിക്കും മഹാവീര ജയന്തിക്കും ഇത്തവണയും അവധി തന്നെയാണ്. രണ്ടുമാസം മുമ്പേ സംസ്ഥാനത്തെ സര്‍വകലാശാലകളിലേക്ക് അവധി പട്ടിക അയച്ചിട്ടുണ്ട്.

അതേസമയം ഗാന്ധി ജയന്തി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആഘോഷിക്കേണ്ടതാണെന്നും അതുകൊണ്ടാണ് അവധി നല്‍കാത്തതെന്നും വിദ്യാഭ്യാസ മന്ത്രി കിരണ്‍ മഹേശ്വരി പറഞ്ഞു.
https://www.facebook.com/Malayalivartha


























