പക തീരാതെ ബി.സി.സി.ഐ; ശ്രീശാന്തിന്റെ വിലക്ക് പിന്‍വലിച്ചതിനെതിരെ അപ്പീലിന്

ഐ.പി.എല്‍ ഒത്തുകളിക്കേസില്‍ ഏര്‍പ്പെടുത്തിയ വിലക്ക് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ബി.സി.സി.ഐ അപ്പീലിന് പോകുന്നു. ഹൈക്കോടതി സിംഗിള്‍ ജഡ്ജി വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനൊരുങ്ങുകയാണ് ബി.സി.സി.ഐ. ക്രിക്കറ്റ് ബോര്‍ഡുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹൈക്കടതിയുടെ ഉത്തരവ് ബി.സി.സി.ഐ നിയമവിദഗ്ദ്ധര്‍ വ്യക്തമായി പഠിച്ച ശേഷമാണ് അപ്പീലിന് പോകുന്ന കാര്യത്തില്‍ തീരുമാനത്തിലെത്തിയതെന്നാണ് സൂചന. ബി.സി.സി.ഐക്ക് ഒത്തുകളിയെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ശ്രീശാന്ത് ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും ബി.സി.സി.ഐയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പി.ടി.ഐക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
അപ്പീല്‍ നല്‍കുന്നത് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി.സി മാത്യു ഉള്‍പ്പെടെയുള്ളവരുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണ്. അപ്പീലിന് പോകുന്ന കാര്യം ബി.സി.സി.ഐ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പട്യാല സെഷന്‍സ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും ബി.സി.സി.ഐ വിലക്ക് പിന്‍വലിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha


























