ഇന്ത്യന്‍ വ്യോമസേനയുടെ ആളില്ലാ വിമാനം ജമ്മു കശ്മീരിലെ ഗ്രാമത്തിനു സമീപം ഇന്ന് പുലര്‍ച്ചെ തകര്‍ന്നു വീണു

ഇന്ത്യന്‍ വ്യോമസേനയുടെ ആളില്ലാ വിമാനം ജമ്മു കശ്മീരിലെ ഗ്രാമത്തിനു സമീപം ഇന്ന് പുലര്‍ച്ചെ തകര്‍ന്നു വീണു. കത്വ ജില്ലയിലെ ലഡോലി ഗ്രാമത്തിനു സമീപമാണ് വിമാനം തകര്‍ന്നു വീണത്. ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് വിവരം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. ആളപയങ്ങളോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പലതവണ തീവ്രവാദി ദീഷണി നേരിട്ട ജില്ലയാണ് ഇന്ത്യപാക് അതിര്‍ത്തി ജില്ലയായ കത്വ. അതിനാല്‍ സംഭവത്തെ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസും വ്യോമസേനയും അറിയിച്ചു.
https://www.facebook.com/Malayalivartha


























