ബോഫോഴ്‌സ് കേസില്‍ പുനഃരന്വേഷണം

ബോഫോഴ്‌സ് കേസില്‍ പുനഃരന്വേഷണമാകാമെന്ന് സിബിഐ. ആറംഗ പാര്‍ലമെന്ററി പാനലിനെയാണ് സിബിഐ ഈ വിവരം അറിയിച്ചത്. പ്രതിരോധ വകുപ്പിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയാണ് കേസിലെ പുനഃരന്വേഷണ സാധ്യത തേടിയത്.
സൈന്യത്തിന് ആയുധങ്ങള്‍ വാങ്ങിയതിലെ അഴിമതിയാണ് ബോഫോഴ്‌സ് കേസിലൂടെ പുറത്ത് വന്നത്. 1989ലെ തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയുടെ പരാജയത്തിനിടയാക്കിയതും ബോഫോഴ്‌സ് കേസായിരുന്നു.
അതേസമയം കേസില്‍ പുനഃരന്വേഷണം നടത്താനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha

























